ഭഗവൽ സിംഗ് വലിയ അറിവും പാണ്ഡിത്യവും ഉളളയാൾ; സജീവ പാർട്ടി പ്രവർത്തകനെന്ന് സമ്മതിച്ച് സിപിഎം ഏരിയ സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവൽ സിംഗ് വലിയ അറിവും പാണ്ഡിത്യവും ഉളളയാൾ; സജീവ പാർട്ടി പ്രവർത്തകനെന്ന് സമ്മതിച്ച് സിപിഎം ഏരിയ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 04:31 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ഇലന്തൂർ ആഭിചാര കൊലക്കേസിലെ പ്രതി ഭഗവൽ സിംഗ് സജീവ പാർട്ടി പ്രവർത്തകനായിരുന്നുവെന്ന് സമ്മതിച്ച് പാർട്ടിയുടെ പ്രാദേശിക നേതാവ്. സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപാണ് ഒടുവിൽ ഇക്കാര്യം തുറന്നുസമ്മതിച്ചത്. പുരോഗമന ചിന്തയുള്ള വ്യക്തിയായിരുന്നു ഭഗവൽ സിംഗ് എന്നാണ് പ്രദീപ് പറയുന്നത്.

വലിയ അറിവും പാണ്ഡിത്യവും ഉളളയാളായിരുന്നു ഭഗവൽ സിംഗ്. സിപിഎം പ്രവർത്തകൻ എന്നതിലുപരി ജനകീയ മുഖമായിരുന്നു. മികച്ച വിദ്യാഭ്യാസം നേടിയിരുന്ന സിംഗ് മുൻപ് പുരോഗമനവാദിയായിരുന്നു. ഒരു ക്രിമിനൽ പശ്ചാത്തലവും ഉണ്ടായിരുന്നില്ല. പഞ്ചായത്തിലെ വിവിധ പ്രവർത്തനങ്ങളിലും സാംസ്‌കാരിക- വായനശാല രംഗത്തും ഒക്കെ സജീവം ആയിരുന്നു ഭഗവൽ സിംഗ് എന്നും ഏരിയ സെക്രട്ടറി വ്യക്തമാക്കി.

എന്നാൽ കുറച്ച് നാളുകളായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കുകയായിരുന്നു. കൂടുതൽ ഭക്തി മാർഗത്തിലായിരുന്നു സിംഗ്. ഭാര്യയുടെ സ്വാധീനത്തിൽ ആണോ ഭഗവൽ സിംഗ് ഭക്തി മാർഗത്തിലേക്ക് പോയതെന്ന് സംശയിക്കുന്നതായും സിപിഎം നേതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്. ഇലന്തൂരിലെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം ഭഗവൽസിംഗും ഭാര്യയുമാണ് ഐശ്വര്യപൂജയ്‌ക്കായി കൊച്ചിയിൽ നിന്ന് എത്തിച്ച രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു പ്രതി എന്ന് പുറത്തുവന്നിട്ടും, പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇതിനെപ്പറ്റി ഒന്നും സംസാരിച്ചിരുന്നില്ല.

പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാം, എന്നാൽ അംഗമല്ലെന്നായിരുന്നു എംഎ ബേബിയുടെ വാദം. പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു.

Tags: സിപിഎംഭഗവൽ സിംഗ്സിപിഎം പ്രവർത്തകൻbhagawal singh
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies