'കീഴടക്കാൻ കീവേ'; യമഹയുടെ RX 100-ന് മാറ്റം വരുത്തിയതു പോലെയുള്ള രൂപം!; കീവേ SR125 പുറത്തിറങ്ങി- Keeway, SR125 motorcycle launched in India
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘കീഴടക്കാൻ കീവേ’; യമഹയുടെ RX 100-ന് മാറ്റം വരുത്തിയതു പോലെയുള്ള രൂപം!; കീവേ SR125 പുറത്തിറങ്ങി- Keeway, SR125 motorcycle launched in India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 03:30 pm IST
Facebook
Twitter
WhatsAppTelegram

കീവേ തങ്ങളുടെ പുതിയ മോട്ടോർസൈക്കിൾ ഇന്ത്യയിൽ പുറത്തിറക്കി. SR125 എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 1.19 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാ​ഗത്തിൽപ്പെടുന്ന വാഹനമാണ് കീവേ SR125. നിലവിൽ കിവേ പുറത്തിറക്കിയ മോട്ടോർസൈക്കിളിൽ ഏറ്റവും വില കുറവുള്ള മോഡലാണിത്. ഗ്ലോസി റെഡ്, ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാഹനം കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന് ഇന്ത്യൻ നിരത്തിൽ നേരിട്ട് ഒരു എതിരാളിയില്ല. കഴിഞ്ഞ 5 മാസത്തിനിടെ ഇന്ത്യൻ വിപണിയിൽ കീവേ പുറത്തിറക്കുന്ന ഏഴാമത്തെ മോഡലാണ് SR125.

ഒറ്റ നോട്ടത്തിൽ യമഹയുടെ RX 100-ന് മാറ്റങ്ങൾ വരുത്തി പുതുക്കിയെടുത്തിന് തുല്യമായി തോന്നും കീവേ SR125. ബ്ലോക്ക്-പാറ്റേൺ ടയറുകൾ, റിബഡ് സീറ്റ്, വൃത്താകൃതിയിലുളള ചെറിയ ഹെഡ്‌ലാമ്പ്, റെട്രോ-ലുക്ക് ഫ്യുവൽ ടാങ്ക്, സ്‌പോക്ക്ഡ് റിമ്മുകൾ, വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. കൂടാതെ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, ബിൽറ്റ്-ഇൻ-എൻജിൻ കട്ട് ഓഫ് സ്വിച്ച് ഉള്ള സൈഡ് സ്റ്റാൻഡ്, കോമ്പി ബ്രേക്കിംഗ് സിസ്റ്റം, ഹസാർഡ് സ്വിച്ച് എന്നിവയും കീവേ SR125-ന് വാ​ഗ്ദാനം ചെയ്യുന്നു.

9,000 ആർപിഎമ്മിൽ 9.5 ബിഎച്ച്‌പി കരുത്തും 7,500 ആർപിഎമ്മിൽ 8.2 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 125സിസി, ഫോർ-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എൻജിനാണ് SR125-ന് കരുത്ത് പകരുന്നത്. യൂണിറ്റ് 5-സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്റ്റാൻഡേർഡ് ഫിറ്റ് ഡിസ്ക് ബ്രേക്കുകൾ വഴിയാണ് സ്റ്റോപ്പിംഗ് പവർ ലഭിക്കുന്നത്. മുന്നിൽ 300 എംഎം യൂണിറ്റും പിന്നിൽ 240 എംഎം യൂണിറ്റും. മോട്ടോർസൈക്കിളിന് കോമ്പി ബ്രേക്കിംഗ് സംവിധാനവും ലഭിക്കുന്നു. SR125 ന് വെറും 120 കിലോഗ്രാം ഭാരമാണുള്ളതെന്നും ഇതിന് 14.5 ലിറ്റർ ഇന്ധന ടാങ്കാണ് ലഭിക്കുന്നതെന്നും കീവേ പറയുന്നു. വാഹനത്തിന്റെ ബുക്കിം​ഗ് ആരംഭിച്ചിട്ടുണ്ട്. 1000 രൂപയാണ് ബുക്കിംഗ് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഒക്‌ടോബർ അവസാനത്തോടെ ഡെലിവറികൾ നടത്തും.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies