കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതി..!! വ്യത്യസ്ത നടപടിയുമായി ഈ രാജ്യം; നീക്കത്തിന് പിന്നിലെ കാരണം ഇതാണ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതി..!! വ്യത്യസ്ത നടപടിയുമായി ഈ രാജ്യം; നീക്കത്തിന് പിന്നിലെ കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:46 pm IST
FacebookTwitterWhatsAppTelegram

കന്നുകാലികളുടെ ഏമ്പക്കത്തിന് നികുതി ഏർപ്പെടുത്താനൊരുങ്ങി ന്യൂസിലൻഡ്.വ്യത്യസ്തമായ നികുതി നടപടിയിൽ വാപോളിച്ചിരിക്കുകയാണ് ലോകം. എന്നാൽ പ്രകൃതി സംരക്ഷണത്തിൽ പുത്തൻ കാൽവെയ്പ്പ് നടത്തുകയാണ് രാജ്യം.

കന്നുകാലിയും ആഗോളതാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ ലേശം സംശയം ആർക്കും ഉദിക്കാം. എന്നാലിത് വാസ്തവത്തിൽ ശരിയാണ്. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് കന്നുകാലികൾ. അതിനാൽ കാലാവസ്ഥ വ്യതിയാനം പോലുള്ള ഗുരുതര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് ഏമ്പക്കത്തിന് നികുതി ഏർപ്പെടുത്തുന്നതെന്ന് ന്യൂസിലൻഡ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പശുക്കളുടെ ഏമ്പക്കത്തിലൂടെയും, മൂത്രത്തിലൂടെയും, ചാണകത്തിലൂടെയുമാണ് ഹരിതഗൃഹ വാതകമായ മീഥെയ്ൻ അധികവും പുറന്തള്ളപ്പെടുന്നത്. ഇതിന് നിയന്ത്രണമേർപ്പെടുത്തി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്‌ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്ന ആദ്യ രാജ്യമാണ് ന്യൂസിലൻഡ്. 2050-ഓടെ ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിച്ച് കാർബൺ ന്യൂട്രലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

മലിനീകരണം കുറയ്‌ക്കാനും കാലാവസ്ഥ വ്യതിയാനം നേരിടാനുമുള്ള വേറിട്ട പദ്ധതിയാണെന്ന് പ്രധാനമന്ത്രി ജസീൻഡ ആർഡൻ വ്യക്തമാക്കി. പദ്ധതി സുപ്രധാന ചുവടുവെപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. ഏമ്പക്കത്തിന് ഏർപ്പെടുത്തുന്ന നികുതിയിലൂടെ സമാഹരിക്കുന്ന തുക പുതിയ സാങ്കേതിക വിദ്യകൾ, ഗവേഷണം, കർഷകർക്കുള്ള ധനസഹായങ്ങൾ തുടങ്ങിയവയിലൂടെ കാർഷിക മേഖലയിലേക്ക് തന്നെ തിരിച്ച വിനിയോഗിക്കുമെന്നും ആർഡൻ പറഞ്ഞു.

50 ലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്ത് ഇരട്ടി കന്നുകാലികളാണുള്ളത്. കാർഷിക മേഖലയും കന്നുകാലി വ്യവസായവുമാണ് രാജ്യത്തെ പ്രധാന തൊഴിൽ മേഖലകൾ. ഏമ്പക്കം നിയന്ത്രിച്ച് മീഥെയ്ൻ പുറന്തള്ളുന്നത് 2030-ഓടെ 10ല ശതമാനം കുറയ്‌ക്കാനും 2050-ഓടെ 47 ശതമാനം കുറയ്‌ക്കാനുമാണ് പദ്ധതിയിടുന്നത്.

Tags: New Zealand
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies