മുംബൈ: അടുത്ത വർഷം ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വരുമാനത്തിൽ നിന്നും നികുതി പിടിച്ചാൽ നഷ്ടം സംഭവിക്കുക ഇന്ത്യൻ ക്രിക്കറ്റ് ബോർഡി നായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. ഐസിസിയാണ് ലോകകപ്പ് നടത്തുന്നത്. എന്നാൽ നടക്കുന്ന രാജ്യത്തെ നികുതി നൽകേണ്ടത് ആ രാജ്യത്തെ ക്രിക്കറ്റ് ബോർഡാണെന്നതിനാൽ ബിസിസിഐയ്‌ക്കാണ് അധിക ബാദ്ധ്യത വരാൻ പോകുന്നത്.
കേന്ദ്രസർക്കാർ വിനോദനികുതി ഇനത്തിൽ 21.84 ശതമാനം സംപ്രേഷണവുമായി ബന്ധപ്പെട്ട വരുമാനത്തിൽ നിന്നും ഐസിസി നൽകേണ്ട സ്ഥിതിയാണ്. അങ്ങിനെ വന്നാൽ 955 കോടി രൂപ നഷ്ടമാവുക ബിസിസിഐയ്‌ക്കാണെന്നാണ് കണക്കുകൂട്ടൽ. 2016ലെ ടി20 ലോകകപ്പിലും ബിസിസിഐയ്‌ക്ക് 193 കോടി രൂപയാണ് നികുതി അടയ്‌ക്കേണ്ടി വന്നത്. അതിനെതിരായ കേസ് ഇപ്പോഴും ഐസിസി ട്രൈബ്യൂണിലാണ്.
2023 ഒക്ടോബർ-നവംബർ മാസത്തിലാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് നടക്കാനിരിക്കുന്നത്. സാധാരണ നടക്കുന്ന കലാ-കായിക മത്സരങ്ങളോ പരിപാടികളോ ആയി ബന്ധപ്പെട്ട് ടിക്കറ്റ് വരുമാനം കൂടാതെയുണ്ടാക്കുന്ന വരുമാനത്തിലാണ് നികുതി പിരിക്കുന്നത്. സംപ്രേഷണ വരുമാനത്തിന് മേൽ 21.84 ശതമാനം നികുതി ഏർപ്പെടുത്തി വിഷയത്തിൽ കേന്ദ്രസർക്കാർ അയവ് നൽകാത്തത് ബാധിക്കുക ബിസിസിഐയെ ആയിരിക്കും.















