കാസർഗോഡ്: ചരക്ക് വണ്ടിയിൽ പാൻ മസാല ശേഖരം കടത്താൻ ശ്രമിച്ച് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഉദയചന്ദ്രൻ, അബ്ദുൾ ലത്തീഫ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അറുപതിനായിരം പായ്ക്കറ്റ് പാൻമസാലയാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറത്തേയ്ക്ക് സവാള കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
Comments