കരളിന്റെ കരുത്ത് കുഞ്ഞുകളി അല്ല; ഈ അഞ്ച് ഭക്ഷണങ്ങൾ മതി കരളിന്റെ ആരോഗ്യം നിലനിർത്താൻ- Liver Health, Food
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരളിന്റെ കരുത്ത് കുഞ്ഞുകളി അല്ല; ഈ അഞ്ച് ഭക്ഷണങ്ങൾ മതി കരളിന്റെ ആരോഗ്യം നിലനിർത്താൻ- Liver Health, Food

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

‘നമ്മൾ എന്ത് കഴിക്കുന്നുവോ അതാണ് നമ്മൾ’ എന്ന് പണ്ടു കാലത്തെ കാർന്നവന്മാർ പറയാറുണ്ട്. ആ പഴഞ്ചൊല്ലുമായി ബന്ധപ്പെടുത്താവുന്ന ഒരു അവയവമാണ് കരൾ. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിക്കുക, വിറ്റാമിനുകളെയും ധാതുക്കളെയും സംഭരിക്കുക, ദഹനത്തിനും വളർച്ചയ്‌ക്കും സഹായിക്കുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ കരൾ നിർവ്വഹിക്കുന്നു. അതുകൊണ്ട് തന്നെ കരളിന്റെ സംരക്ഷണം നാം കഴിക്കുന്ന ഭക്ഷണങ്ങളെ ആശ്രയിച്ചുകൂടി ഇരിക്കുന്നു. ചില ഭക്ഷണപദാർത്ഥങ്ങൾ കരൾ വീക്കം ഉണ്ടാക്കുകയും കരളിനെ തകരാറിലാക്കുകയും ചെയ്യുന്നു. അതിനാൽ, കരൾ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്താൻ കരളിന്റെ ആരോ​ഗ്യത്തിനാവശ്യമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പോഷകാഹാര വിദ​ഗ്ദർ നിർദ്ദേശിക്കുന്ന 5 ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,

1. വീറ്റ് ഗ്രാസ്( മുളപ്പിച്ച ​ഗോതമ്പ് നട്ട് കിളിപ്പിക്കുന്നത്) ജ്യൂസ്
ഹരിതകം (Chlorophyl) നല്ലപോലെ അടങ്ങിയിരിക്കുന്ന വീറ്റ് ​ഗ്രാസ് വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ്. ദിവസവും വെറും വയറ്റിൽ വീറ്റ് ​ഗ്രാസ് ജ്യൂസ് കുടിച്ചാൽ ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കും. കരളിന്റെ ആരോ​ഗ്യം നിലനിർത്തും.

2. ബീറ്റ്റൂട്ട് ജ്യൂസ്
‌
ബീറ്റ്‌റൂട്ട് ജ്യൂസ് നൈട്രേറ്റുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഉറവിടമാണ്. ഇത് കരളിലെ ഓക്‌സിഡേറ്റീവ് കേടുപാടുകളും വീക്കവും കുറയ്‌ക്കും.

3. മുന്തിരി ജ്യൂസ്

മുന്തിരിയിൽ ധാരാളം ഗുണം ചെയ്യുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. റെസ്വെരാട്രോൾ എന്ന രാസ സംയുക്തം മുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കുന്നു. ആന്റി ഓക്സിഡന്റുകളുടെ പ്രവർത്തനം മൂലം കരളിന്റെ ആരോഗ്യവസ്ഥയ്‌ക്ക് കുറവു വരാതെ സംരക്ഷണം നൽകുന്നു.‌ കരളിലെ വീക്കം കുറയ്‌ക്കാൻ മുന്തിരി സഹായിക്കുന്നു.

4. ക്രൂസിഫറസ് പച്ചക്കറികൾ

കാബേജ്, കോളിഫ്ലവർ, ബ്രോക്കൊളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ കരളിലെ വിഷാംശം ഇല്ലാതാക്കുന്നു. മാത്രമല്ല, കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ എൻസൈമുകളുടെ അളവ് വർദ്ധിപ്പിക്കാനും ഈ പച്ചക്കറികൾ സഹായിക്കും.

5. വാൽനട്ട്

ഫാറ്റി ലിവർ രോഗം കുറയ്‌ക്കാൻ ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് വാൽനട്ട്. ഉയർന്ന ആന്റിഓക്‌സിഡന്റും ഫാറ്റി ആസിഡും ഉള്ളതിനാലാണ് വാൽനട്ട് കരളിന് സംരക്ഷണം നൽകുന്നത്. ഒമേഗ -6, ഒമേഗ -3 ഫാറ്റി ആസിഡുകളും പോളിഫെനോൾ ആന്റിഓക്‌സിഡന്റുകളും ഇവയിൽ ഉണ്ട്.

 

Tags: food
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

Latest News

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies