സ്ഥിരമായി മുഖത്ത് ക്രീം പുരട്ടുന്ന പുരുഷനാണോ നിങ്ങൾ; എങ്കിൽ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഥിരമായി മുഖത്ത് ക്രീം പുരട്ടുന്ന പുരുഷനാണോ നിങ്ങൾ; എങ്കിൽ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 02:07 pm IST
FacebookTwitterWhatsAppTelegram

ഓരോരുത്തരുടെയും ചർമ്മം ഓരോ തരത്തിലാണ്. ചിലരുടേതിന് എണ്ണ മയമാണെങ്കിൽ ചിലരുടേതിന് ഭയങ്കര വരണ്ടതായിരിക്കും. ചർമ്മത്തിന്റെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാം പ്രധാനമായും ആശ്രയിക്കുന്നത് ആകട്ടെ വിവിധ തരത്തിലുള്ള ക്രീമുകളെയും.

പണ്ട് സ്ത്രീകൾ മാത്രമായിരുന്നു മുഖത്ത് ഇത്തരം ക്രീമുകൾ പുരട്ടിയിരുന്നത് എങ്കിൽ ഇന്ന് പുരുഷന്മാരും ഇതിന്റെ ഉപഭോക്താക്കളാണ്. പുരുഷന്മാർക്കായി പ്രത്യേക തരം ക്രീമുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ സ്ത്രീകളെക്കാൾ പുരുഷന്മാർ അൽപ്പം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും ചർമ്മം വ്യത്യസ്തമാണ്. സ്ത്രീകളുടേതിനെക്കാൾ കട്ടി കൂടിയ ചർമ്മമാണ് പുരുഷന്മാരുടേത്. പുരുഷന്മാരിൽ തന്നെ ചർമ്മത്തിന്റെ രീതി വ്യത്യാസപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ചർമ്മത്തിന്റെ സ്വഭാവം അറിഞ്ഞു വേണം ക്രീമുകൾ തിരഞ്ഞെടുക്കാൻ.

ചർമ്മത്തിന് അനുയോജ്യമല്ലാത്ത ക്രീമുകൾ ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുക. അലർജിയ്‌ക്കും മറ്റ് ത്വക്ക് രോഗങ്ങൾക്കും ഇത് കാരണമായേക്കാം.

ക്രീമുകളിൽ സ്ത്രീകളും പുരുഷന്മാരും കൂടുതലായി ഉപയോഗിക്കുന്നത് മോയ്സ്ച്ചറൈസറുകളാണ്. ചർമ്മത്തിലെ പ്രശ്‌നങ്ങൾക്ക് ഏറ്റവും ആദ്യം പുരുഷന്മാർ ആശ്രയിക്കുന്നത് ഇതിനെയാണ്. എന്നാൽ എല്ലാ പ്രശ്‌നങ്ങൾക്കും മോയ്സ്ച്ചറൈസറുകൾ ഒരു പരിഹാരമല്ല. മോയ്സ്ച്ചറൈസറുകൾ അധികമായി ഉപയോഗിക്കുന്ന പുരുഷന്മാരിൽ ചർമ്മം കൂടുതൽ മൃദുവാകാൻ സാദ്ധ്യതയുണ്ട്. ഇത്തരം ക്രീമുകളിൽ ഈർപ്പം ധാരാളമുണ്ട്. ഇതാണ് ചർമ്മം മൃദുവാക്കുന്നത്. അതേസമയം പൊടിപടലങ്ങളിൽ നിന്നും ഇത് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു.

മോയ്സ്ച്ചറൈസർ ക്രീം പുരട്ടി വീണ്ടും അതിന് മുകളിൽ ക്രീം പുരട്ടുന്നവർ ഉണ്ട്. ഇത് ചർമ്മത്തിന് ഉചിതമായിരിക്കുകയില്ല. ഷേവ് ചെയ്ത ശേഷം പുരുഷന്മാർ മുഖത്ത് മോയ്സ്ച്ചറൈസർ പുരട്ടുന്നത് നല്ലതാണ്. ഇത് ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.

എണ്ണമയമുള്ള ചർമ്മമുള്ളവർ മോയ്സ്ച്ചറൈസർ ക്രീമുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത് ഇവരുടെ ചർമ്മം കൂടുതൽ എണ്ണമയമുള്ളതാക്കും. വെയിലത്ത് ഇറങ്ങിയുള്ള ജോലികൾ ചെയ്യുന്നവർക്ക് സൺസ്‌ക്രീൻ ക്രീമുകളും, ഇതടങ്ങിയ മോയ്സ്ച്ചറൈസറുകളും ഉപയോഗിക്കണം. ഇത് അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു.

Tags: Health
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

Latest News

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies