മറ്റൊരാളില്ല; സിപിഐ കേരളഘടകത്തിന്റെ വിമര്‍ശനങ്ങളും വെറുതെ; സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും- CPI general secretary, D. Raja
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറ്റൊരാളില്ല; സിപിഐ കേരളഘടകത്തിന്റെ വിമര്‍ശനങ്ങളും വെറുതെ; സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും- CPI general secretary, D. Raja

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 08:30 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേർന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഒറ്റക്കെട്ടായാണ് ഡി.രാജയെ വീണ്ടും സിപിഐ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2019 മുതല്‍ ജനറല്‍ സെക്രട്ടറിയായി രാജ തുടരുകയാണ്. എന്നാൽ ഇത് ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന സുധാകർ റെഡ്ഡിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഒഴിയേണ്ടി വന്നതോടെയാണ് ഡി.രാജ ആദ്യമായി ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. 2019 ജൂലൈ 21-നാണ് രാജ ജനറൽ സെക്രട്ടറിയാകുന്നത്.

ഡി. രാജയ്‌ക്കെതിരെയും സിപിഐ ദേശീയ നേതൃത്വത്തിനെതിരെയും സിപിഐ കേരളാ ഘടകം വിമർശനമുന്നിയിച്ചിട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറിയായി രാജ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംഘടനയെ ചലിപ്പിക്കാനാകാത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ദേശീയനേതൃത്വം ആത്മപരിശോധന നടത്തണമെന്ന് സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍ പടനായകന്‍ തുടരുന്ന രീതിയില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. പാർട്ടി ഭാരവാഹിത്വം അലങ്കാര പദവിയല്ലെന്ന് രാജയുടെ പേരു പറയാതെയാണ് പ്രസാദ് അദ്ദേഹത്ത വിമര്‍ശിച്ചത്.

രാജയ്‌ക്കെതിരെ അതൃപ്തി നിലനിന്നിട്ടുകൂടി ഏകകണ്ഠമായി സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ നേതൃത്വം പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കണമെന്ന് ചുമതലയേറ്റ ശേഷം രാജ പറ‍ഞ്ഞു. വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും പ്രതീക്ഷയ്‌ക്കൊത്ത് താനും നേതൃത്വവും പ്രവർത്തിക്കുമെന്നുമാണ് രാജ പ്രതികരിച്ചത്. സിപിഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ ഉള്‍പ്പെടെ പതിനാറ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ചിഞ്ചു റാണി ഉള്‍പ്പെടെ സിപിഐയുടെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ‍ ചിറ്റയം ഗോപകുമാറും കൗണ്‍സിലില്‍ അംഗമായി. പ്രകാശ് ബാബുവും സന്തോഷ് കുമാർ എംപിയും ദേശീയ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ മുൻ മന്ത്രി വി.എസ് സുനില്‍ കുമാറിന് കാനം വിഭാഗത്തിന്‍റെ എതിർപ്പിനെ തുടർന്ന് നാഷണല്‍ കൗണ്‍സിലില്‍ ഇടം ലഭിച്ചില്ല.

Tags: d raja
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies