സൂക്ഷിച്ച് സംസാരിക്കണം! തേജസ്വിക്ക് കോടതിയുടെ ശാസന; സാക്ഷികളെ സ്വാധീനിക്കുന്ന വാക്കുകൾ മേലാൽ പ്രയോഗിക്കരുതെന്ന് താക്കീത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂക്ഷിച്ച് സംസാരിക്കണം! തേജസ്വിക്ക് കോടതിയുടെ ശാസന; സാക്ഷികളെ സ്വാധീനിക്കുന്ന വാക്കുകൾ മേലാൽ പ്രയോഗിക്കരുതെന്ന് താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 10:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൊതുവേദിയിലെത്തി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് തേജസ്വി യാദവിനോട് ഡൽഹി കോടതി. ഐആർസിടിസി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കോടതിയുടെ താക്കീത്. സാക്ഷികളെ സ്വാധീനിക്കാൻ കെൽപ്പുള്ള തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് തേജസ്വി ഒഴിവാക്കണമെന്ന് ഡൽഹി കോടതി ആവശ്യപ്പെട്ടു.

വളരെയധികം ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്ത് ചുമതല വഹിക്കുന്ന ആളാണ് നിങ്ങൾ. അതുകൊണ്ട് പ്രതികൂലമായി സ്വാധീനിക്കാൻ ശേഷിയുള്ള വാക്കുകൾ പ്രയോഗിക്കുന്നത് അഭികാമ്യമല്ല. പൊതുവേദികളിൽ എത്തുമ്പോൾ സൂക്ഷിച്ച് സംസാരിക്കുക. കാരണം നിങ്ങളുടെ വാക്കുകൾക്ക് പൊതുസമൂഹത്തിൽ വളരെയധികം പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. പറയുന്ന ഓരോ വാക്കുകളുടെയും അർത്ഥം നിങ്ങൾ തിരിച്ചറിയണം. മേലാൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുത്. സാക്ഷികളെ സ്വാധീനിക്കുന്ന വിധത്തിൽ സംസാരിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. തേജസ്വി യാദവിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ശാസന.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ തട്ടിപ്പു നടത്തിയ സംഭവത്തിൽ പ്രതികളിലൊരാളാണ് ബിഹാർ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ്. നേരത്തെ തേജസ്വി നടത്തിയ പ്രസംഗത്തിനിടെ സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ സിബിഐ ഉദ്യോഗസ്ഥരിൽ ഒരാൾക്ക് വാഹനാപകടം സംഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിവാദ പ്രസ്താവനകളുടെ പരിണിതഫലങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് കോടതി താക്കീത് നൽകിയത്. അതേസമയം തേജസ്വിയുടെ ജാമ്യം തുടരുമെന്ന് ഡൽഹി കോടതി അറിയിച്ചു.

Tags: DelhiCourtTEJASWI YADAV
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies