ഡിഫൻസ് എക്‌സ്‌പോ '22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കരുത്ത് പകരാൻ  ഡിഫൻസ് സ്‌പേസ് മിഷനും പ്രതിരോധ നിക്ഷേപ സംഗമവും 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിഫൻസ് എക്‌സ്‌പോ ’22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കരുത്ത് പകരാൻ  ഡിഫൻസ് സ്‌പേസ് മിഷനും പ്രതിരോധ നിക്ഷേപ സംഗമവും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 11:55 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്; ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഡിഫ് എക്സ്പോ ’22 പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. പ്രതിരോധ മേഖലയ്‌ക്കായി ബഹിരാകാശ സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുളള ഡിഫൻസ് സ്‌പേസ് മിഷനും പ്രതിരോധത്തിനായുള്ള ആദ്യത്തെ നിക്ഷേപക സംഗമവും ഉൾപ്പെടെ ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന പരിപാടികളാണ് എക്‌സ്‌പോയുടെ ഭാഗമായി നടക്കുക.

”അഭിമാനത്തിലേക്കുള്ള പാത” എന്ന ആശയത്തിൽ നടക്കുന്ന എക്സ്പോയിൽ, ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യൻ പ്രതിരോധ പ്രദർശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുക. ഇന്ത്യൻ കമ്പനികൾക്ക് മാത്രമായി നടത്തുന്ന പ്രതിരോധ പ്രദർശനവും എക്‌സ്‌പോയുടെ മുഖ്യ ആകർഷണമാകും. വിദേശത്ത് നിന്നുളള ഒറിജനൽ എക്യുപ്‌മെന്റ് മാനുഫാക്ചറിംഗ് കമ്പനികളുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ഡിവിഷൻ, ഇന്ത്യൻ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന പ്രദർശകർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ അണിനിരക്കുക.

ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളുമാണ് പ്രദർശനത്തിൽ ഉളളത്. ഇന്ത്യാ പവലിയനിൽ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത പരിശീലന വിമാനമായ എച്ച്ടിടി-40 പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. അത്യാധുനിക സംവിധാനങ്ങളുള്ള വിമാനത്തിനെ പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വ്യവസായവും സ്റ്റാർട്ടപ്പുകളും വഴി ബഹിരാകാശ മേഖലയിൽ പ്രതിരോധ സേനയ്‌ക്ക് നൂതനാശയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള മിഷൻ ഡിഫ് സ്പേസിനും പ്രധാനമന്ത്രി തുടക്കം കുറിയ്‌ക്കും. പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥൻ 2022ൽ നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കും. ഗുജറാത്തിലെ ദീസ എയർഫീൽഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം മുൻനിർത്തി സമാധാനം, വളർച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്രമേഖലാ രാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ ചർച്ചകൾക്ക് വേദിയൊരുക്കുന്ന 2-ാമത് ഇന്ത്യൻ മഹാസമുദ്ര മേഖല കോൺക്ലേവ്വും പ്രദർശനത്തിന്റെ ഭാഗമായി നടക്കും.

Tags: Narendra Modirajnath singhGujaratGandhinagar
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies