ആശ്രമത്തിൽ 'വിളക്ക്' കത്തിക്കാറുണ്ടെന്ന് സന്ദീപാനന്ദ​ഗിരി; വിളക്ക് മാത്രമല്ലല്ലോ കത്തിക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ; കുണ്ടമൺകടവിലെ ഹോം സ്റ്റേ കത്തിയത് ഓർത്തെടുത്ത് പ്രേക്ഷകർ; ജനം ചർച്ചയ്ക്കിടയിലെ രസകരമായ സംഭവം- Sandeepananda Giri, Sreejith Panickar, Janam Debate
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശ്രമത്തിൽ ‘വിളക്ക്’ കത്തിക്കാറുണ്ടെന്ന് സന്ദീപാനന്ദ​ഗിരി; വിളക്ക് മാത്രമല്ലല്ലോ കത്തിക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ; കുണ്ടമൺകടവിലെ ഹോം സ്റ്റേ കത്തിയത് ഓർത്തെടുത്ത് പ്രേക്ഷകർ; ജനം ചർച്ചയ്‌ക്കിടയിലെ രസകരമായ സംഭവം- Sandeepananda Giri, Sreejith Panickar, Janam Debate

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 10:06 am IST
Facebook
Twitter
WhatsAppTelegram

ജനം ടിവിയുടെ ചാനൽ ചർച്ചയ്‌ക്കിടെ സന്ദീപാനന്ദ​ഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവം ഓർമ്മിപ്പിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് കേരള സർക്കാർ പറഞ്ഞതിനെ മുൻ നിർത്തി ജനം ടിവിയിൽ നടന്ന ചർച്ചയ്‌ക്കിടെയാണ് രസകരമായ സംഭവം. മൃഗബലി നിർത്തലാക്കിയതാണ്, ഹിന്ദുമതത്തെ അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് മറ്റു മതങ്ങൾ മൃഗബലി അടക്കമുള്ളത് തുടരുകയാണ്. ഒരു നിയമം വരുമ്പോൾ എല്ലാ മതങ്ങളെയും ഉൾപ്പെടുത്തുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സന്ദീപാനന്ദ​ഗിരി. നിയമം വരുമ്പോൾ എല്ലാ മതങ്ങൾക്കും ബാധകമാണെന്നും, ചില ദുഷ്ടശക്തികളാണ് ഇത് ഹിന്ദുമതത്തെ മാത്രമെ ബാധിക്കുകയുള്ളു എന്ന് പ്രചരിപ്പിക്കുന്നതെന്നുമാണ് സന്ദീപാനന്ദ​ഗിരി ചർച്ചയിൽ ഉന്നയിച്ചത്.

ചർച്ചയിൽ ഉടനീളം ഹിന്ദുമതത്തിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സന്ദീപാനന്ദ​ഗിരി ചോദ്യം ചെയ്തു. തലയിൽ കൈ വെച്ചതു കൊണ്ടോ, കെട്ടിപ്പിടിച്ചതു കൊണ്ടോ ആർക്കും ഒന്നും ലഭിക്കുന്നില്ല എന്ന് ഹിന്ദു ആചാര്യന്മാരെ ചൂണ്ടിക്കാണിച്ചു കൊണ്ട് സന്ദീപാനന്ദ​ഗിരി തന്റെ വാദം സമർദ്ധിക്കാൻ നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു ചിത്രം ശ്രീജിത്ത് പണിക്കർ പങ്കുവെയ്‌ക്കുകയായിരുന്നു. ​ഗുരുവിനെ ആരതി ഒഴിയുന്നതടക്കമുള്ള ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതൊന്നും അന്ധവിശ്വാസമല്ലെ എന്ന് ശ്രീജിത്ത് പണിക്കർ ചർച്ചയിൽ ചോദിച്ചു. എന്നാൽ ഇതൊന്നും തെറ്റല്ല, തന്റെ ആശ്രമത്തിൽ രണ്ട് നേരവും വിളക്ക് കത്തിക്കാറുണ്ടെന്നും സന്ദീപാനന്ദ​ഗിരി പറഞ്ഞു.

വീഡിയോ കാണാം,

ആശ്രമത്തിൽ വിളക്ക് കത്തിക്കുമെന്ന സന്ദീപാനന്ദ​ഗിരിയുടെ പരാമർശത്തിന് പിന്നാലെയാണ് ഹോംസ്റ്റേ തീ കത്തിച്ച സംഭവം പറയാതെ പറ‍ഞ്ഞുകൊണ്ട് ശ്രീജിത്ത് പണിക്കരുടെയും വിദ്യാസാ​ഗർ ​ഗുരുമൂർത്തിയുടെയും വിമർശനം. ആശ്രമത്തിൽ വിളക്ക് മാത്രമല്ല കത്തിക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞതോടെ സന്ദീപാനന്ദ​ഗിരി അസ്വസ്ഥനാകുകയായിരുന്നു. അത് ഒരോരുത്തരുടെയും സംസ്‌കാരം അനുസരിച്ചിരിക്കും എന്ന് സന്ദീപാനന്ദഗിരി മറുപടി പറഞ്ഞതോടെ, താൻ സാമ്പ്രാണി, ധൂപം എന്നിവയെല്ലാം കത്തിക്കുന്നതിനെപ്പറ്റിയാണ് പറഞ്ഞതെന്നും താങ്കളെന്തിന് തെറ്റിധരിക്കുന്നുവെന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു. എന്റെ സംസ്‌കാരം അനുസരിച്ച് താൻ സാമ്പ്രാണി കത്തിക്കാറുണ്ട്, ഓരോത്തർ അവരുടെ സംസ്‌കാരം അനുസരിച്ച് ഓരോന്ന് കത്തിക്കുമെന്നും ശ്രീജിത്ത് പണിക്കർ സന്ദീപാനന്ദ​ഗിരിയെ പരിഹസിച്ചു. നാലുവർഷം മുമ്പാണ് കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ തീപിടിച്ചത്. എന്നാൽ ഹോം സ്റ്റേ കത്തിച്ചവരെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പിന്നാലെ, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപാനന്ദഗിരിയുടെയും നാടകമാണെന്ന് ആരോപണം ഉയർന്നിരുന്നു.

 

Tags: sreejith panickarSandeepananda GiriJanam Debate
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies