ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
My best wishes to Shri Mallikarjun Kharge Ji for his new responsibility as President of @INCIndia. May he have a fruitful tenure ahead. @kharge
— Narendra Modi (@narendramodi) October 19, 2022
‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് എന്ന പുതിയ ചുമതല ഏറ്റെടുക്കുന്ന മല്ലികാർജുൻ ഖാർഗെ ജിക്ക് അഭിനന്ദനങ്ങൾ. കാലാവധി ഫലപ്രദമാക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.‘ ഇതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഖാർഗെയുടെ ആദ്യ വാർത്താ സമ്മേളനത്തിന് തൊട്ടു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശം. 9,385 വോട്ടുകൾ പോൾ ചെയ്യപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, 7,897 വോട്ടുകൾ നേടിയായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ വിജയം. എതിർ സ്ഥാനാർത്ഥിയായ ശശി തരൂരിന് 1,072 വോട്ടുകൾ ലഭിച്ചപ്പോൾ, 416 വോട്ടുകൾ അസാധുവായി.
Comments