സൈനികനും സഹോദരനും എതിരെ കള്ളക്കേസ് ചമച്ച് പോലീസ് ; ക്രൂരമായി മർദ്ദിച്ചു ; വിവാഹം മുടങ്ങി ; സത്യം പുറത്തു വന്നപ്പോൾ പ്രതികളെ സ്ഥലംമാറ്റി അധികൃതർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈനികനും സഹോദരനും എതിരെ കള്ളക്കേസ് ചമച്ച് പോലീസ് ; ക്രൂരമായി മർദ്ദിച്ചു ; വിവാഹം മുടങ്ങി ; സത്യം പുറത്തു വന്നപ്പോൾ പ്രതികളെ സ്ഥലംമാറ്റി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:24 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം : സൈനികനും സഹോദരനും പോലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്. കിളികൊല്ലൂർ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവർ പ്രദേശത്തെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു എന്ന കേസിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് കള്ളക്കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്.

ഇരുവരെയും കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കിളികൊല്ലൂർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. അനീഷിനെയും രണ്ട് സി.പി.ഒ.മാരെയും സ്ഥലംമാറ്റി. വിവാഹത്തിനായാണ് സൈനികനായ വിഷ്ണു നാട്ടിൽ എത്തിയത്. സഹോദരൻ വിഘ്‌നേഷ് പ്രദേശിക ഡിവൈഎഫ്‌ഐ നേതാവാണ്.

എം.ഡി.എം.എ.യുമായി നാലുപേർ പിടിയിലായ കേസിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് വിഘ്നേഷിനെ ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യംനിൽക്കാൻ തയ്യാറായില്ല. പിന്നാലെ വിഘ്നേഷും ഒരു പോലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് സഹോദരനെ തേടി വിഷ്ണു സ്‌റ്റേഷനിൽ എത്തിയത്. പിന്നാലെ ഇരുവരെയും പോലീസ് സ്‌റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടു പോവുകയായിരുന്നു.എം.ഡി.എം.എ. കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പോലീസിനെ ആക്രമിച്ചെന്നായിരുന്നു ഇരുവർക്കുമെതിരെ ചുമത്തിയ കേസ്.  ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കി. സൈനികനായ വിഷ്ണുവും വിഘ്‌നേഷും പോലീസിനെ ആക്രമിച്ചെന്ന കേസിൽ 12 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.

പിന്നാലെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. അതസമയം കള്ളക്കേസിൽ ഉൾപ്പെടുത്തിയാണ് തങ്ങളെ പോലീസ് മർദ്ദിച്ചതെന്ന് സഹോദരങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തങ്ങൾ മർദിച്ചിട്ടില്ലെന്നും സൈനികനാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. സഹോദരങ്ങളുടെ ശരീരത്തിലുള്ള പാടുകൾ സ്റ്റേഷന് പുറത്തുണ്ടായ സംഘർഷത്തിനിടെ സംഭവിച്ചതാണെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളുടെ പരാതിയിൽ പോലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നതും പ്രതികളായ പോലീസുകാരെ സ്ഥലം മാറ്റിയതും.

 

Tags: Policegovtfake caseArmy man
Share
Tweet
SendShare

More News from this section

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies