സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 : ജമ്മുകശ്മീരിനെതിരെ കേരളത്തിന് ഉജ്ജ്വല ജയം; സഞ്ജുവിനും സച്ചിൻ ബേബിക്കും അർദ്ധസെഞ്ച്വറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 : ജമ്മുകശ്മീരിനെതിരെ കേരളത്തിന് ഉജ്ജ്വല ജയം; സഞ്ജുവിനും സച്ചിൻ ബേബിക്കും അർദ്ധസെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും കരുത്തുറ്റ പ്രകടനവുമായി കേരള ടീം. ജമ്മുകശ്മീരിനെ 62 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത കേരള ടീം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ184 റൺസ് നേടി. മറുപടിയായി ജമ്മുകശ്മീരിന് 122 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായ കർണ്ണാടകയെ തോൽപ്പിച്ച കേരളം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

കേരളത്തിനായി ബാറ്റിംഗിൽ നായകൻ സഞ്ജു സാംസണിന്റെ ക്ഷമയോടെ നേടിയ 61 റൺസും സച്ചിൻ ബേബിയുടെ വെടിക്കെട്ട് ബാറ്റിംഗിലൂടെ പിറന്ന 62 റൺസുമാണ് കേരളത്തിന് മികച്ച സ്‌കോർ നൽകിയത്. ബൗളിംഗിൽ ബേസിൽ തമ്പിയും കെ.എം. ആസിഫും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. വൈശാഖ് ചന്ദ്രൻ 2 വിക്കറ്റും സിജോമോൻ ജോസഫും സുധേശൻ മിഥുൻ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ പൂജ്യത്തിന് നഷ്ടപ്പെട്ടെങ്കിലും വൺ ഡൗണായി ഇറങ്ങിയ സഞ്ജു ഒറ്റത്ത് നങ്കൂരമിട്ട് ടീമിനെ നയിച്ചു. 56 പന്തിൽ 62 റൺസ് നേടിയാണ് സഞ്ജു പുറ ത്തായത്. സച്ചിൻ ബേബി 32 പന്തിലാണ് അതിവേഗം 62 റൺസ് വാരിക്കൂട്ടിയത്. റോഹൻ 29 റൺസ് നേടിയപ്പോൾ അബ്ദുൾ ബാസിത് 24 റൺസുമായും വിഷ്ണു വിനോദ് ഒരു റൺസുമായും വാലറ്റത്ത് പുറത്താകാതെ നിന്നു.

ടീം ഇന്ത്യയുടെ യുവ പേസറായ ഉമ്രാൻ മാലിക്കിനെ കണക്കറ്റ് ശിക്ഷിച്ചാണ് കേരള ബാറ്റർ മാർ തങ്ങളുടെ മികവ് പുറത്തെടുത്തത്. നാല് ഓവറിൽ ഉമ്രാൻ വിട്ടുകൊടുത്തത് 41 റൺ സാണ്. കശ്മീർ ബൗളർമാരിൽ 2 വിക്കറ്റ് വീഴ്‌ത്തിയ മുജ്തബ യൂസഫും നന്നായി അടിവാങ്ങി ക്കൂട്ടി. ആബിദ് മുഷ്താഖ്, ഉമ്രാൻ മാലിക്, എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

ഗ്രൂപ്പിൽ കർണ്ണാടകയ്‌ക്ക് പിന്നാലെ ഹരിയാനയും സർവ്വീസസുമാണ് കേരളത്തിന് മുന്നിലുള്ളത്. കേരളം അഞ്ചു കളികളിലായി മൂന്ന് ജയവും രണ്ടു തോൽവിയുമായി 12 പോയിന്റാണ് നേടിയിരിക്കുന്നത്. കരുത്തരായ മഹാരാഷ്‌ട്ര കേരളത്തിന് പിറകിൽ അഞ്ചാം സ്ഥാനത്താണ്.

Tags: KERALA CRICKET
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies