രാജ്യത്തിന് ലഭിച്ച ഉപഹാരങ്ങൾ വിറ്റ് പുട്ടടിച്ച കേസ്; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യത്തിന് ലഭിച്ച ഉപഹാരങ്ങൾ വിറ്റ് പുട്ടടിച്ച കേസ്; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ

Imran Khan disqualified from Pakistan Assembly, to face action in gifts case

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 04:00 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. പിടിഐ ചെയർമാനായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇനി ദേശീയ അസംബ്ലിയിൽ അംഗമല്ലെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ഇമ്രാനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

ഉപഹാരങ്ങളുടെ പേരിലുള്ള കേസിനോടനുബന്ധിച്ചാണ് ഇമ്രാനെ അയോഗ്യനാക്കിയത്. പ്രധാനമന്ത്രി എന്ന നിലയിൽ ഇമ്രാന് മറ്റ് രാജ്യങ്ങളിൽ നിന്ന് ലഭിച്ച ഉപഹാരങ്ങൾ വിറ്റ് ലഭിച്ച പണത്തിന്റെ മൂല്യം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.

പാകിസ്താന് ലഭിക്കുന്ന വിലപിടിപ്പുള്ള ഉപഹാരങ്ങൾ തോഷഖാന എന്ന പേരിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതിൽ ചിലതാണ് ഇമ്രാൻ വിറ്റ് പണമാക്കിയത്. 2018 ൽ അറബ് ഭരണാധികാരിയിൽ നിന്ന് ലഭിച്ച ഉപഹാരങ്ങൾ കുറഞ്ഞ വിലയ്‌ക്ക് തോഷഖാനയിൽ നിന്ന് വാങ്ങുകയും കൂടിയ വിലയ്‌ക്ക് പുറത്ത് വിൽക്കുകയുമായിരുന്നു.

ഏകദേശം 21.66 മില്യണിനാണ് ട്രഷറിയിൽ നിന്ന് ഇമ്രാൻ സാധനങ്ങൾ സ്വന്തമാക്കിയത്. എന്നാലിത് 58 മില്യണിന് അദ്ദേഹം വിറ്റു പണമാക്കി. ഒരു ഗ്രാഫ് റിസ്റ്റ് വാച്ച്, ഒരു ജോഡി കഫ്ലിങ്കുകൾ, വിലകൂടിയ പേന, ഒരു മോതിരം, നാല് റോളക്‌സ് വാച്ചുകൾ എന്നിവയാണ് ഉപഹാരങ്ങൾ. ഇവ വിറ്റതിന്റെ മൂല്യം വ്യക്തമാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇമ്രാൻ ഖാൻ ഇത് വിസമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ 11 നാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തായത്. അധികാരമേറ്റെടുത്ത് മൂന്ന് വർഷവും ഏഴ് മാസവും പിന്നിട്ടപ്പോഴായിരുന്നു രാജി വെച്ചിറങ്ങിയത്. നാടകീയ രംഗങ്ങൾക്കൊടുവിൽ അവിശ്വാസം പാസായതോടെ പുതിയ പ്രധാനമന്ത്രിയായി പിഎംഎൽ(എൻ) നേതാവ് ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags: Imran KhanPakistan Assembly
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies