വാഹനാപകടങ്ങളുടെ വാർത്ത കേൾക്കാത്ത ഒരു ദിവസം പോലും കടന്നു പോകാറില്ല. അപകടങ്ങളിൽപ്പെട്ട് പലർക്കും ജീവൻ നഷ്ടമാകുന്നത് അവരുടെ അശ്രദ്ധ കൊണ്ടാണ്. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ, സീറ്റ് ബെൽറ്റ് ഇട്ടിരുന്നെങ്കിൽ ഒരുപക്ഷെ പലരും അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടേനെ. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വലിയ ഒരു അപകടത്തിൽ നിന്ന് സീറ്റ് ബെൽറ്റ് ഇട്ടതു കൊണ്ട് രക്ഷപ്പെട്ടത് ഒരു മനുഷ്യനല്ല, കഴുതയാണ്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. മനുഷ്യർക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.
ഒരു കഴുത ചരക്ക് വണ്ടി വലിച്ചു കൊണ്ട് വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വണ്ടി വലിക്കുന്നതിനായി കഴുതയുടെ ശരീരത്തിൽ ഒരു ബെൽറ്റു കെട്ടിയിരിക്കുന്നു. വണ്ടിയ്ക്ക് പുറത്ത് അതിന്റെ ഉടമസ്ഥനും യാത്ര ചെയ്യുന്നുണ്ട്. തിരക്കിട്ട റോഡിലൂടെ കഴുത വണ്ടി വലിച്ചോണ്ട് വരുമ്പോൾ പിറകിലൂടെ വേഗത്തിൽ വന്ന ഒരു കാർ വണ്ടിക്ക് പിന്നിൽ ശക്തമായി ഇടിക്കുന്നു. ഇടിയുടെ ആഘാദത്തിൽ കഴുത ഉയർന്ന് പോകുകയും വണ്ടി മുന്നോട്ട് വേഗത്തിൽ കുതിക്കുകയുമാണ്. എന്നാൽ ശരീരത്തിൽ ബെൽറ്റ് കിടക്കുന്നതു കൊണ്ട് കഴുത റോഡിൽ വീണില്ല. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
गधे को सीट बेल्ट ने बचा लिया वर्ना कार वाले ने तो मार दिया था 😅 pic.twitter.com/xTyLv3VJfG
— Hasna Zaroori Hai (@HasnaZarooriHai) October 19, 2022
‘സീറ്റ് ബെൽറ്റ് ഇട്ടതാണ് കഴുതയെ രക്ഷിച്ചത്, അല്ലെങ്കിൽ കാർ ഡ്രൈവർ അതിനെ കൊന്നേനെ’ എന്നു കുറിച്ചു കൊണ്ടാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. വിചിത്രമായ സംഭവത്തിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ജനങ്ങൾ പങ്കുവെയ്ക്കുന്നത്. കാർ ഡ്രൈവർ റോഡ് നോക്കാതെയാണ് വണ്ടി ഓടിക്കുന്നത്, വീഡിയോയുടെ അവസാനം കഴുത തിരിയുന്നത് ഡ്രൈവറിന് രണ്ട് തല്ലു കൊടുക്കാനായിരിക്കും, ഇപ്പോൾ മനസ്സിലായില്ലെ സീറ്റ് ബെൽറ്റിന്റെ ഗുണം എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങൾ.
Comments