ജമ്മു മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ബിജെപിക്ക്; രജീന്ദർ ശർമ മേയർ, ബൽദേവ് സിംഗ് ഡെപ്യൂട്ടി മേയർ-Jammu muncipal corporation
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ബിജെപിക്ക്; രജീന്ദർ ശർമ മേയർ, ബൽദേവ് സിംഗ് ഡെപ്യൂട്ടി മേയർ-Jammu muncipal corporation

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 11:01 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു: ജമ്മു മുനിസിപ്പൽ കോർപ്പറേഷന്റെ (ജെഎംസി) മേയറായി ബിജെപിയുടെ രജീന്ദർ ശർമയും ഡെപ്യൂട്ടി മേയറായി ബൽദേവ് സിംഗ് ബില്ലോറിയയും തിരഞ്ഞെടുക്കപ്പെട്ടു.  മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾക്കായി ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിച്ചെങ്കിലും രഹസ്യ ബാലറ്റിൽ നിന്ന് ഓപ്പൺ ബാലറ്റിലേക്ക് വോട്ട് ചെയ്യുന്ന രീതി മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോർപ്പറേറ്റർമാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ദ്വാരക നാഥ് ചൗധരിക്ക് ഒരു വോട്ട് ലഭിച്ചു. രാജീന്ദർ ശർമയെ മേയറായും ബൽദേവ് സിങ് ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടതായി ജെഎംസി കമ്മീഷണർ രാഹുൽ യാദവ് പിടിഐയോട് പറഞ്ഞു.

മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 59 വോട്ടുകൾ പോൾ ചെയ്തു. ബിജെപി സ്ഥാനാർത്ഥി രജീന്ദർ ശർമ്മ്ക്ക് 57 വോട്ടുകൾ കിട്ടി. ഒരു വോട്ട് അസാധുവായി പ്രഖ്യാപിക്കപ്പെട്ടു, ഒരു വോട്ട് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥി കോൺഗ്രസിലെ സോണിക ശർമ്മയെ പരാജയപ്പെടുത്തി. നിലവിലെ മേയർ ചന്ദർ മോഹൻ ഗുപ്തയും ഡെപ്യൂട്ടി പൂർണിമ ശർമയും രാജിവെച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഈ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 75 അംഗ ജമ്മു മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിക്ക് 44 കോർപ്പറേറ്റർമാരും കോൺഗ്രസിന് 13 കോർപ്പറേറ്റർമാരും ബാക്കിയുള്ളവർ സ്വതന്ത്രരുമാണ്.

ഒക്ടോബർ 17 ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം ഇരു പാർട്ടികളിലെ രണ്ട് സ്ഥാനാർത്ഥികൾ വീതം വീതം പത്രിക സമർപ്പിച്ചു. ബി.ജെ.പിയുടെ രജീന്ദർ ശർമ്മ, ബൽദേവ് സിംഗ്, കോൺഗ്രസിന്റെ ദ്വാരക നാഥ് ചൗധരി, സോണിക ശർമ്മ എന്നിവരാണ് പത്രിക സമർപ്പിച്ചത്. 13 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 2018 ഒക്ടോബർ 8 മുതൽ 16 വരെ നാല് ഘട്ടങ്ങളിലായി നടന്ന ്തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനെ തുടർന്ന് 2018 നവംബർ 15 ന് ചന്ദർ മോഹൻ ഗുപ്തയും പൂർണിമ ശർമ്മയും അതാത് സ്ഥാനങ്ങൾ ഏറ്റെടുത്തു. നിലവിലെ കൗൺസിൽ അടുത്ത വർഷം അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുകയാണ്.

Tags: jammumayordeputy mayor
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies