കൊച്ചി : മിഡിൽ ഈസ്റ്റിലെ തന്റെ സ്വാധീനവും സാമർത്ഥ്യവും മുഖ്യമന്ത്രി മുതലെടുക്കുകയാണ് ചെയ്തത് എന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. അന്താരാഷ്ട്ര തലത്തിലുള്ള കമ്പനികളാണ് കേരളത്തിൽ നടക്കുന്ന പല അഴിമതികൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്. ഇത് ചെയ്തുകൊടുക്കുന്നവരുടെ ലക്ഷ്യം കമ്മീഷൻ മാത്രമാണ്. കേരളത്തിന്റെ വികസനം എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത് എന്നും സ്വപ്ന സുരേഷ് ജനം ടിവിയോട് പറഞ്ഞു.
എല്ലാം കെ ചേർത്ത് കേരളത്തിന്റേതാക്കി അന്താരാഷ്ട്ര കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. സ്പ്രിംഗ്ലർ ഡാറ്റബേസ് തട്ടിപ്പ് പോലുള്ള സംഭവങ്ങളും ഇതിന്റെ ഭാഗമാണ്. ഓരോരുത്തരുടെയും ഡേറ്റാബേസാണ് വിൽപ്പന നടത്തിയത്. ഇതിലൂടെ ശരീരത്തിലെ അവയവ തട്ടിപ്പ് വരെ നടത്താൻ സാധിക്കുന്നതാണ്. വ്യക്തിപരമായ വിവരങ്ങൾ മറ്റ് കമ്പനികൾക്ക് വിൽക്കുന്നതിലൂടെ നാം സുരക്ഷിതരല്ല എന്നാണ് വ്യക്തമാകുന്നത്. സ്വന്തം ശരീരത്തിലെ അവയവങ്ങൾ പോലും സുരക്ഷിതമല്ല. അവയവ മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് പോലും നമുക്ക് ചിന്തിക്കാതിരിക്കാനാകില്ലെന്ന് സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ മകൾക്കോ എത്ര കിട്ടിയെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. പണത്തിനുമപ്പുറത്തുള്ള കരാറുകളാണ് ഇവർ തമ്മിൽ നടക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇതിന്റെ ബലിയാടുകളാകുകയാണ്. സ്പ്രിംഗ്ലർ കേസിൽ മകൾക്ക് വേണ്ടി മുഖ്യമന്ത്രി സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയെ എറിഞ്ഞ് കൊടുക്കുകയാണ് ചെയ്തത്. അത് തുറന്നുപറഞ്ഞവരെ സമൂഹത്തിൽ ക്രൂരമായി പീഡിപ്പിക്കുന്നു. ഗുണ്ടായിസത്തിന്റെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിലാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
Comments