മൂന്നാറിലെ തണുപ്പ് പതിവായി കൊളളരുതേ! ശീലമില്ലെങ്കിൽ ശരീരം കേടാകും; സന്ധിവാതം വരെ വരാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാറിലെ തണുപ്പ് പതിവായി കൊളളരുതേ! ശീലമില്ലെങ്കിൽ ശരീരം കേടാകും; സന്ധിവാതം വരെ വരാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 11:15 pm IST
Facebook
Twitter
WhatsAppTelegram

ഈ കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കാത്ത ആരാണുള്ളതല്ലെ… നഗരപ്രദേശങ്ങളിലെ ചൂടിൽ നിന്ന് രക്ഷതേടിയാണ് നമ്മൾ പലപ്പോഴും തണുത്ത പ്രദേശങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നത്. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും ആളുകൾ വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ഥലമാണ് ഇടുക്കിയിലെ മൂന്നാർ. കൊടും തണുപ്പും കോടയും ഒക്കെയാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. അസഹനീയമായ ചൂടിൽ നിന്നും രക്ഷപ്പെട്ട് കോടമഞ്ഞിന്റെ നാട്ടിലെത്തുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാനാകില്ല. പൈൻ മരങ്ങളുടെ നിഴൽ പതിഞ്ഞ വഴികളിലൂടെ പ്രിയപ്പെട്ടവരുമൊത്തുള്ള യാത്ര മികച്ച അനുഭൂതിയാണ് സൃഷ്ടിക്കുന്നത്.

തണുപ്പിന്റെ ലഹരിയും കാഴ്ചയുടെ വസന്തവും ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയും ആർക്കും പുതിയ അനുഭൂതിയാകുമെന്നതിൽ സംശയമില്ല. കണ്ണെത്താ ദൂരത്ത് നീണ്ട് കിടക്കുന്ന തേയിലത്തോട്ടങ്ങളും അവയെ പൊതിഞ്ഞ് നിൽക്കുന്ന മഞ്ഞുത്തുള്ളികളും കോട പുതച്ചുകിടക്കുന്ന മലയിടുക്കുകളും അവയെ മുറിച്ചെത്തുന്ന കൊച്ചരുവികളും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്. കൊടും തണുപ്പിന്റെ മേലങ്കി അണിഞ്ഞ് ആസ്വദിച്ച് തണുപ്പ് കൊള്ളനായി മൂന്നാർ ഉൾപ്പെടെയുള്ള ഹൈറേഞ്ചിന് വണ്ടി കയറുന്നവരാണ് നമ്മൾ.

എന്നാൽ കേവലം കോട കൊള്ളുന്നതിലുപരി ഈ തണുപ്പ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കാര്യം പലർക്കുമറിയില്ല. അന്തരീക്ഷത്തിൽ ഏറ്റവും ഈർപ്പമുള്ള സ്ഥലങ്ങളിലാണ് മഞ്ഞുള്ളതും മഞ്ഞ് പെയ്യുന്നതും. ഇങ്ങനെ ഈർപ്പമേറുന്ന കാലാവസ്ഥയിൽ ശരീരത്തിന് പൊരുത്തപ്പെടാൻ കഴിയാതെ വരും. അതോടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി മൂന്നാറിൽ നിന്നും രോഗങ്ങളും നമുക്കൊപ്പം വണ്ടി കയറും. ചെവി വേദന, തൊണ്ട വേദന, മൂക്കടപ്പ്, ജലദോഷം എന്നിവയിൽ തുടങ്ങി ഗുരുതരമായ സന്ധിവാതം വരെ തണുപ്പ് കാരണം സംഭവിക്കാം. ശീലമില്ലാതെ തണുപ്പ് പ്രദേശങ്ങളിൽ എത്തിയാൽ അലർജിയും വരാം.ചിലർക്ക് രാവിലെയോ ഉറങ്ങി എഴുന്നേൽക്കുമ്പോഴുമൊക്കെ തുമ്മൽ വരാറില്ലെ, ഇത് അലർജിയുടെ ലക്ഷണമാണ്. തണുപ്പ് അധികമാകുന്ന സമയങ്ങളിലാണ് പ്രധാനമായും ഇങ്ങനെയുള്ള തുമ്മൽ സാധാരണയായി വരുന്നത്. ഈർപ്പം കൂടുതൽ കൊണ്ട് ചെവിയ്‌ക്കുള്ളിൽ പഴുപ്പ് വരാനും മൂക്കിൽ നിന്ന് രക്തസ്രാവവും ഉണ്ടാകാനും സാദ്ധ്യതയേറെയാണ്.

മൂന്നാറിനെ മനോഹരിയാക്കുന്നത് അവിടെത്തെ ഇളം കാറ്റാണ്. എന്നാൽ അധികനേരം ഈ കാറ്റ് കൊള്ളുന്നത് ചുണ്ടുകൾ ഡ്രൈ ആയി വിണ്ടുകീറുന്നതിനും കാരണമാകും. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് തുടങ്ങുന്നതിന്റെ സൂചനയാണിത്. കണ്ണിന് ചൊറിച്ചിൽ ഉണ്ടാവുകയും തൊണ്ടയിൽ ബുദ്ധിമുട്ടുകളും ചിലരിൽ കാണപ്പെടുന്നു. ഇങ്ങനെ അധിക നേരം തണുപ്പേറ്റാൽ മൂക്കിന്റെ ഭാഗം തണുപ്പുള്ളതാകുകയും ക്രമേണ അലർജിയിലേക്ക് നയിക്കുകയും ചെയ്യും.ശീലമില്ലാതെ തണുപ്പേൽക്കുന്നത് കൈകാലുകൾ കോച്ചുന്നതിന് കാരണമാകും. തൊട്ടാൽ കൈ കോച്ചുന്ന മൂന്നാറിലെ തണുത്ത വെള്ളം ഉപയോഗിക്കുമ്പോഴാണ്് പ്രധാനമായും ഇങ്ങനെയുണ്ടാകുന്നത്. പേശിവേദനയ്‌ക്കും അത് രൂക്ഷമാകാനും ഇതിടയാക്കും. അതുകൊണ്ട് പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ഹൈറേഞ്ചിലേക്ക് യാത്ര പോകുന്നത് ഒഴിവാക്കുന്നതാകും നല്ലത്. വേദന കൂടി വാതം വരാൻ സാദ്ധ്യതയുണ്ട്. ചികിത്സിച്ചാൽ ഭേദമാകാത്ത തരത്തിലുള്ളതും കിടപ്പിലാക്കുന്ന തരത്തിലുള്ള വാതങ്ങളുമുണ്ട്. അതിനാൽ തണുപ്പിനെ പ്രതിരോധിക്കാൻ കഴിവില്ലാത്തവരും തണുപ്പ് ശീലമില്ലാത്തവരും ജാഗ്രത പാലിച്ച് മാത്രമെ യാത്ര പുറപ്പെടാവൂ. ആരോഗ്യത്തിനാകാണം പ്രധാന്യം.

Tags: health problems
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies