ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയിൽ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖർഗെക്ക് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ സർട്ടിഫിക്കറ്റും നൽകും.
ഭാരത് ജോഡോ യാത്രക്ക് അവധി നൽകി രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രവർത്തക സമിതിയംഗങ്ങൾ, എംപിമാർ, പിസിസി അദ്ധ്യക്ഷന്മാർ തുടങ്ങിയവർ ചടങ്ങിലെത്തും. തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ നിയുക്ത പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ,നെഹ്രു കുടുംബവുമായി ചർച്ച നടത്തുമെന്നാണ് വിവരം.കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കം.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് പുതിയ നേതൃത്വത്തിന്റെ നീക്കം. അദ്ധ്യക്ഷനായി ചുമതലയേൽക്കുന്ന ഖാർഗെ ഇന്ന്നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പങ്കെടുക്കും. പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഔദ്യോഗിക യോഗമാണിത്.24 വർഷങ്ങൾക്ക് ശേഷമാണ് നെഹ്രറു കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി എത്തുന്നത്.
Comments