നരേന്ദ്രമോദിയുടെ വാക്കുകൾക്ക് നന്ദിയറിയിച്ച് ഋഷി സുനക്; ചർച്ചയിൽ സ്വതന്ത്രവ്യാപാര കരാർ ഓർമ്മിപ്പിച്ച് മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയുടെ വാക്കുകൾക്ക് നന്ദിയറിയിച്ച് ഋഷി സുനക്; ചർച്ചയിൽ സ്വതന്ത്രവ്യാപാര കരാർ ഓർമ്മിപ്പിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 11:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടണിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മോദിയറിയിച്ച അഭിനന്ദനങ്ങൾക്ക് നന്ദിയുണ്ടെന്ന് സുനക് അറിയിച്ചു. വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും കൈവരിക്കാൻ പോകുന്ന നേട്ടത്തെ താൻ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്നും ഋഷി സുനക് പറഞ്ഞു.

”പുതിയ ചുമതലയിലേക്ക് എത്തിയതിന് നല്ല വാക്കുകൾ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. യുകെയും ഇന്ത്യയും വളരെയധികം പരസ്പര പങ്കാളിത്തമുള്ള രാജ്യങ്ങളാണ്. സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നീ മേഖലകൾ നമ്മുടെ രാജ്യം കൂടുതൽ ശക്തിപ്പെടുത്തുമ്പോൾ വരും മാസങ്ങളിലും വർഷങ്ങളിലും മഹത്തായ രണ്ട് ജനാധിപത്യ രാഷ്‌ട്രങ്ങൾക്കും അതുവഴി എന്തെല്ലാം നേടാനാകുമെന്നതിൽ ഞാൻ അത്യധികം ആവേശഭരിതനാണ്” സുനക് ട്വീറ്റ് ചെയ്തു.

Thank you Prime Minister @NarendraModi for your kind words as I get started in my new role.

The UK and India share so much. I'm excited about what our two great democracies can achieve as we deepen our security, defence and economic partnership in the months & years ahead. pic.twitter.com/Ly60ezbDPg

— Rishi Sunak (@RishiSunak) October 27, 2022

ഋഷി സുനക്കുമായി സംസാരിച്ചതായും ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായതിന് അദ്ദേഹത്തെ അഭിനന്ദിച്ചതായും പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

Glad to speak to @RishiSunak today. Congratulated him on assuming charge as UK PM. We will work together to further strengthen our Comprehensive Strategic Partnership. We also agreed on the importance of early conclusion of a comprehensive and balanced FTA.

— Narendra Modi (@narendramodi) October 27, 2022

”ഇന്ന് ഋഷി സുനകിനോട് സംസാരിക്കാൻ കഴിഞ്ഞു. അതിൽ അതിയായ സന്തോഷമുണ്ട്. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് അദ്ദേഹത്തെ അഭിനന്ദിച്ചു. പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുകൂട്ടരും ഒരുമിച്ച് പ്രവർത്തിക്കും.” സമഗ്രവും സന്തുലിതവുമായി സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തിയതായി പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജനുവരി മുതലായിരുന്നു ബ്രിട്ടണുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നത് സംബന്ധിച്ച ചർച്ച ആരംഭിച്ചത്. എന്നാൽ പലവിധ കാരണങ്ങളിൽ അത് നീണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് ഋഷി സുനകിനെ അഭിനന്ദിക്കവെ മോദി ഇക്കാര്യം സൂചിപ്പിച്ചത്.

ചൊവ്വാഴ്ചയായിരുന്നു ഋഷി സുനകിനെ യുകെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 6 വർഷത്തിനിടെ യുകെയിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന അഞ്ചാമത്തെ കൺസർവേറ്റീവ് പാർട്ടി നേതാവാണ് അദ്ദേഹം. കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന ആദ്യ ഇന്ത്യൻ വംശജനുമാണ് ഋഷി സുനക്.

Tags: Narendra Modibritainrishi sunakUK PM
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies