കാമുകി നൽകിയ ജ്യൂസ് കഴിച്ചു; പിന്നാലെ അവയവങ്ങൾ തകരാറിലായി മരണം; ആസിഡ് നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാമുകി നൽകിയ ജ്യൂസ് കഴിച്ചു; പിന്നാലെ അവയവങ്ങൾ തകരാറിലായി മരണം; ആസിഡ് നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 12:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജ് എന്ന യുവാവിന്റെ മരണം കൊലപാതകണമാണെന്ന ആരോപണവുമായി കുടുംബം. ഷാരോണിനെ ആസിഡ് നൽകി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. കാമുകി നൽകിയ ജ്യൂസ് കുടിച്ചതോടെയാണ് ഷാരോൺ അവശനിലയിലായതെന്നും കുടുംബം പറയുന്നു. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്.

ഈ മാസം 14ാം തിയതിയാണ് ഷാരോണും സുഹൃത്ത് റെജിനും കാമുകിയുടെ വീട്ടിലേക്ക് പോകുന്നത്. റെജിനെ വീടിന് പുറത്ത് നിർത്തിയതിന് ശേഷം ഷാരോൺ ഒറ്റയ്‌ക്കാണ് വീടിനുള്ളിലേക്ക് പോയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ ഛർദ്ദിച്ച് അവശനായ നിലയിലാണ് ഷാരോൺ വീടിന് പുറത്തേക്ക് വന്നത്. പെൺകുട്ടി തന്ന ജ്യൂസ് കുടിച്ച് അവശനായെന്നും, എത്രയും വേഗം വീട്ടിൽ എത്തിക്കണമെന്നുമാണ് ഷാരോൺ റെജിനോട് ആവശ്യപ്പെട്ടത്. ഉടനെ തന്നെ റെജിനെ വീട്ടിൽ എത്തിച്ചു. ഉച്ചയ്‌ക്ക് ശേഷം മാതാവ് വീട്ടിൽ എത്തിയപ്പോൾ ഛർദ്ദിച്ച് അവശനായ നിലയിലായിരുന്നു ഷാരോൺ.

ഉടൻ തന്നെ പാറശാലയിലെ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ കാര്യമായ പ്രശ്‌നങ്ങൾ പരിശോധനയിൽ കാണാത്തതിനാൽ വീട്ടിലേക്ക് മടക്കി വിട്ടു. അടുത്ത ദിവസം ആയപ്പോഴേക്കും വായിൽ നിറയെ വ്രണങ്ങൾ നിറയുകയും ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചുവെന്നാണ് ഷാരോൺ ബന്ധുക്കളോട് പറഞ്ഞത്. വീണ്ടും ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടു. അടുത്ത ദിവസങ്ങളിൽ മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവർത്തനം മോശമായി. ഇതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.

വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർ സ്ഥിരീകരിച്ചു. പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ പങ്ക് ഉണ്ടെന്നും, കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടു.

Tags: MurderMysterious
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies