മലപ്പുറം: വിദ്യാർത്ഥിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.
11 മുതൽ 13 വയസ് വരെയുള്ള കാലയളവിൽ മുഹമ്മദ് ബഷീർ കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. പീഡനവിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
സംഭവത്തിൽ ചൊക്ലി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തു. തലശ്ശേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.















