മലപ്പുറം: സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് 18കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാവനൂർ സ്വദേശി ഷിനാസാണ് മരിച്ചത്.
സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഷിനാസ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് പ്രാഥമിക സഹായം നൽകുകയും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.















