'ദോശ വൈകി'; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 08:25 am IST
Facebook
Twitter
WhatsAppTelegram

ശൂരനാട്: ദോശ നല്‍കാന്‍ വൈകിയതിന്റെ പേരില്‍ തട്ടുകടയില്‍ സംഘമായി എത്തി ആക്രമണം. ശൂരനാട് കോയിക്കല്‍ ചന്തയിലെ തട്ടുകടയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കട നടത്തിപ്പുകാരായ ദമ്പതികളെ ഉപദ്രവിക്കുകയും ചില്ല് അലമാര ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ടുപേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ ഒളിവിലാണ്. രാവിലെ 8.30ഓടെയാണ് സംഭവം. പന്തല്‍ തൊഴിലാളികളായ മനാഫും ഭാര്യ സീനത്തും ചേര്‍ന്ന് നടത്തുന്ന തട്ടുകടയിലെത്തിയ മൂന്നംഗ സംഘം ദോശ ആവശ്യപ്പെട്ടു.

എന്നാല്‍ നേരത്തെ എത്തിയവര്‍ക്ക് ആദ്യം ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ദോശ ലഭിക്കാന്‍ വൈകി. ഇതിനെ സംഘം ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് ക്ഷുഭിതരായ സംഘം കടയിലെ ചില്ല് അലമാരയുടെ ഗ്ലാസുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് ശൂരനാട് പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പോലീസുമായും സംഘത്തിന് വാക്കേറ്റമുണ്ടായതായി പറയുന്നു. സംഘര്‍ഷത്തിനിടെ ചില്ല് തട്ടി അജിയുടെ കൈയ്‌ക്ക് പരിക്കേറ്റു.

പിന്നീട് ഇയാള്‍ തലയിടിച്ച് വീണ് പരിക്കേറ്റതായും പരാതിയുണ്ട്. പോലീസ് പിടിച്ചുതള്ളിയതിനെ തുടര്‍ന്നാണ് വീണതെന്നാണ് അജിയുടെ ആരോപണം. എന്നാല്‍ പോലീസ് ഈ ആരോപണം നിഷേധിച്ചു. ചികിത്സ തേടിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവില്‍ അജിഭവനത്തില്‍ അജി (46), അശ്വതി ഭവനത്തില്‍ രമേശന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. സംഭവശേഷം സ്ഥലത്തുനിന്ന് മടങ്ങിയ രമേശനെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

Tags: TWO ARRESTEDattackedkollam thatukada
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies