125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 10:41 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: അര്‍ജന്റീനന്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ ചെല്‍സിയില്‍ നിന്ന് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. 125 മില്യണ്‍ പൗണ്ട് (ഏകദേശം 1,500 കോടി രൂപ) വരുന്ന ട്രാന്‍സ്ഫര്‍ തുകയ്‌ക്കാണ് 25കാരനായ താരത്തെ സിറ്റി ടീമിലെത്തിച്ചത്. ഇതോടെ ബ്രിട്ടീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയെന്ന റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഇടപാട്. കഴിഞ്ഞ സമ്മറില്‍ ലിവര്‍പൂള്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ 125 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയതാണ് ബ്രിട്ടീഷ് റെക്കോര്‍ഡ്. അതേ തുകയ്‌ക്കാണ് ഫെര്‍ണാണ്ടസും ഇപ്പോള്‍ ക്ലബ് മാറുന്നത്.

ഫെര്‍ണാണ്ടസിന്റെ വരവോടെ ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരങ്ങള്‍ക്കായുള്ള മൊത്തം ചെലവ് 458 മില്യണ്‍ പൗണ്ടായി. ഒരു പ്രീമിയര്‍ ലീഗ് ക്ലബ് ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. അതേസമയം, താരങ്ങളെ വിറ്റതിലൂടെ സിറ്റിക്ക് ഏകദേശം 300 മില്യണ്‍ പൗണ്ട് ലഭിച്ചിട്ടുമുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റില്‍ നിന്ന് എലിയറ്റ് ആന്‍ഡേഴ്‌സണെ 116 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയതിന് പിന്നാലെ ഈ സമ്മറില്‍ 100 മില്യണ്‍ പൗണ്ടിന് മുകളില്‍ സിറ്റി സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഫെര്‍ണാണ്ടസ്.

ലില്ലെയില്‍ നിന്ന് 18കാരനായ അയൂബ് ബൗദ്ദിയെ 86 മില്യണ്‍ പൗണ്ടിനും ബ്രസീലിയന്‍ വിങ്ങര്‍ അലന്‍ ഏലിയാസിനെ 34 മില്യണ്‍ പൗണ്ടിനും സിറ്റി ടീമിലെത്തിച്ചിട്ടുണ്ട്. ഇതിന് പുറമെ ജെറമി മംഗയും ഗോള്‍കീപ്പര്‍ ജെറോണിമോ റുള്ളിയും ടീമിലെത്തി. എവര്‍ട്ടണ്‍ വിങ്ങര്‍ ഇലിമാന്‍ എന്‍ഡിയായെയും പരമാവധി 65 മില്യണ്‍ പൗണ്ട് വരുന്ന കരാറില്‍ സ്വന്തമാക്കാന്‍ സിറ്റി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2023ല്‍ ബെന്‍ഫിക്കയില്‍ നിന്ന് 107 മില്യണ്‍ പൗണ്ടിന് ചെല്‍സിയിലെത്തിയ താരമായിരുന്നു ഫെര്‍ണാണ്ടസ്. അന്ന് ബ്രിട്ടീഷ് ഫുട്‌ബോളിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫറായിരുന്നു ഇത്.

എന്നാല്‍ ചെല്‍സിയിലെ അവസാന നാളുകള്‍ താരത്തിന് അത്ര സുഖകരമായിരുന്നില്ല. റയല്‍ സോസിഡാഡിനെതിരായ സൗഹൃദ മത്സരത്തിലും ഫുള്‍ഹാമിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിലും ചെല്‍സി ആരാധകരില്‍ നിന്ന് ഫെര്‍ണാണ്ടസിന് കൂവലുകള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് ലൂട്ടണും ബ്രൈറ്റണും എതിരായ വിജയ മത്സരങ്ങളില്‍ താരം ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ക്ലബ് വിടാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഫെര്‍ണാണ്ടസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ചെല്‍സിയിലെ കാലയളവിന് നന്ദി പറഞ്ഞ താരം ക്ലബ് എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും വ്യക്തമാക്കി.

Tags: Enzo Fernandezcompletes Manchester City moveBritish record fee
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

Latest News

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies