ആദ്യം ഗ്ലൻ ഫിലിപ്പ്‌സ് അടിച്ചൊതുക്കി, പിന്നെ ബൗളർമാർ എറിഞ്ഞിട്ടു; ന്യൂസിലന്റിനെതിരെ ശ്രീലങ്കയ്ക്ക് 65 റൺസ് തോൽവി-kiwis beat Srilanka by 65 runs
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യം ഗ്ലൻ ഫിലിപ്പ്‌സ് അടിച്ചൊതുക്കി, പിന്നെ ബൗളർമാർ എറിഞ്ഞിട്ടു; ന്യൂസിലന്റിനെതിരെ ശ്രീലങ്കയ്‌ക്ക് 65 റൺസ് തോൽവി-kiwis beat Srilanka by 65 runs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 04:37 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ടി 20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ന്യൂസിലന്റിന് 65 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഗ്ലൻ ഫിലിപ്പ്‌സിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഫിലിപ്പ്‌സിന്റെ ഉജ്വലമായ ബാറ്റിംഗാണ് കീവീസിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

തകർച്ചയോടെയായിരുന്നു ന്യൂസിലാന്റിന്റെ തുടക്കം. ഓപ്പണർമാർ വേഗത്തിൽ പുറത്തായി. സ്‌കോർബോർഡിൽ വെറും ഏഴ് റൺസ് മാത്രമുളളപ്പോൾ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. ഫിൻ അലൻ(1), ഡെവൻ കോൺവേ(1) എന്നിങ്ങനെയായിരുന്നു തുടക്കകാരുടെ പ്രകടനം. തുടർന്ന് വന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(8) പിടിച്ചു നിൽക്കാനാവാതെ മൈതാനം വിട്ടു.

ടീം തകർച്ചയെ നേരിട്ട ഘട്ടത്തിലാണ് ഗ്ലൻ രക്ഷകനായി അവതരിച്ചത്. അവസാന ഓവർ വരെ പൊരുതി ടീമിനെ കരകയറ്റിയ ശേഷമാണ് ഫിലിപ്പ്‌സ് പവലിയനിലേക്ക് മടങ്ങിയത്. 64 പന്തുകൾ നേരിട്ട ഫിലിപ്പ്‌സ് നാല് സിക്‌സറുകളുടെയും 10 ബൗണ്ടറികളുടെയും പിന്തുണയോടെ 104 റൺസ് എടുത്തു. ഡാരിൽ മിച്ചൽ(22), മിച്ചൽ സാന്റനർ(11 നോട്ടൗട്ട്) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ ഇരട്ട അക്കം കണ്ട മറ്റ് ബാറ്റർമാർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. സ്‌കോർ ബോർഡിൽ വെറും എട്ട് റൺസിനിടെ നാല് മുൻനിര ബാറ്റർമാർ പുറത്തായി. മധ്യനിരയിൽ ക്യാപ്റ്റൻ ദാസുൻ ശനകയും(35), ഭനുക രജപക്‌സ(34) എന്നിവർ മാത്രമാണ് പിടിച്ചു നിന്നത്. ഇവരുടെ ചെറുത്ത്‌നിൽപ്പാണ് ലങ്കയെ 100 കടത്തിയത്. മറ്റുളളവർക്ക് ഇരട്ട അക്ക സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് ലങ്ക ബാറ്റിംഗിന്റെ പോരായ്മ വ്യക്തമാക്കുന്നു. പേസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് കുറഞ്ഞ സ്‌കോറിൽ ലങ്കയെ പുറത്താക്കാൻ ന്യൂസിലന്റിനെ സഹായിച്ചത്. കിവീസിന് വേണ്ടി ട്രെൻ ബോൾട്ട് നാലും ഇഷ് സോധി, മിച്ചൽ സാന്റനർ എന്നിവർ രണ്ടും ലോക്കി ഫെർഗൂസൻ, ടിം സൗത്തി എന്നിവർ ഒന്നും വിക്കറ്റുകൾ വീഴ്‌ത്തി.

Tags: ശ്രീലങ്കt 20 worldcup 2022
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies