കരിമഷിയെഴുതിയ കണ്ണുകളിൽ നിന്ന് ഐലൈനർ എഴുതിയ കണ്ണുകളിലേക്ക് പെൺകുട്ടികൾ മാറിയിട്ട് കാലമേറെയായി. നിരവധി കമ്പനികളാണ് ഐലൈനറുകൾ വിപണിയിലറക്കുന്നത്. കറുപ്പിൽ നിന്ന് മാറി വിവിധ വർണ്ണങ്ങളിൽ ഇന്ന് ഐലൈർ ലഭ്യമാണ്. നിരവധി കെമിക്കലുകൾ ചേർത്തത് കൊണ്ട് തന്നെ, ഐലൈനർ കണ്ണിന് ദോഷം വരുത്തുമോ എന്ന പേടിയും സുന്ദരികൾക്കുണ്ട്. ഇത് പരിഹരിക്കാൻ വീട്ടിൽ തന്നെ നമുക്ക് ഐലൈനർ തയ്യാറാക്കിയാലോ?
ബദാം ഐലൈനർ
കാലമെത്ര മാറിയാലും കറുപ്പിന്റെ അഴകിനെ കവച്ചുവെക്കാൻ മറ്റു നിറങ്ങൾക്കാവില്ല. ബദാം ഉപയോഗിച്ച് നല്ല കറുകറുത്ത ഐലൈനർ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി ഒരു മെഴുകുതിരി കത്തിച്ചുവെക്കുക. ഇതുപയോഗിച്ച് ബദാം കത്തിക്കുക. തുടർന്ന് ബദാമിൽ പറ്റിയിരിക്കുന്ന കരി ചുരണ്ടിമാറ്റി ബദാം ഓയിൽ ചേർത്ത് ഉപയോഗിക്കാം.
കൊക്കോ പൗഡർ
ഒരു സ്പൂൺ നിറയെ കോകോ പൗഡർ എടുക്കുക. ഇതിലേയ്ക്ക് കുറച്ച് റോസ് വാട്ടർ ചേർത്ത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു ജെൽപരുവത്തിൽ തിക്കായി മാറിയാൽ ബ്രൗൺ നിറത്തിലുള്ള ഐലൈനർ ആയി ഉപയോഗിക്കാം.
കുങ്കുമം ഐലൈനർ
കുറച്ച് കുങ്കുമപ്പൊടിയിലേക്ക് റോസ് വാട്ടർ ഒഴിച്ച് കുഴമ്പുരൂപത്തിലാക്കി ആവശ്യത്തിന് ഉപയോഗിക്കാം.
ബീറ്റ്റൂട്ട് ഐലൈനർ
ബീറ്റ്റൂട്ട് നന്നായി ചീകി എടുക്കുക. എന്നിട്ട് ഇതിന്റെ ജ്യൂസ് ഒരു പാത്രത്തിലേക്ക് മാറ്റി അരിച്ചെടുക്കുക. ഇതിലേയ്ക്ക് കറ്റാർവാഴ ജെൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി ഉപയോഗിക്കാം.















