ജമേഷ മുബിൻ പദ്ധതിയിട്ടത് ലോൺ വൂൾഫ് അറ്റാക്കിന്; ഒരു മാസം കോയമ്പത്തൂരിൽ താമസിച്ചു; പാളിപ്പോയത് പരിചയക്കുറവ് മൂലമെന്ന് എൻഐഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമേഷ മുബിൻ പദ്ധതിയിട്ടത് ലോൺ വൂൾഫ് അറ്റാക്കിന്; ഒരു മാസം കോയമ്പത്തൂരിൽ താമസിച്ചു; പാളിപ്പോയത് പരിചയക്കുറവ് മൂലമെന്ന് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 11:16 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : കോയമ്പത്തൂർ ചാവേർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ജിഹാദി ചാവേറായ ജമേഷ മുബിൻ ലോൺ വൂൾഫ് അറ്റാക്കിനാണ് ശ്രമിച്ചതെന്ന് എൻഐഎ സ്ഥിരീകരിച്ചു. ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്‌ക്കെത്തി ആക്രമിക്കുന്ന രീതിയാണ് ലോൺ വൂൾഫ് അറ്റാക്ക്. എന്നാൽ ഈ ആക്രമണം തലനാരിഴയ്‌ക്ക് പാളിപ്പോയതോടെ ഒഴിവായത് വൻ ദുരന്തമാണ്.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് തെരുവുകളിലെല്ലാം ആളുകൾ നിൽക്കുന്ന സമയത്താണ് ആക്രമണം നടത്താൻ പദ്ധതിയിട്ടത്. സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്പ് വരെ ഇയാൾ വാടകയ്‌ക്ക് താമസിച്ചിരുന്നു. നാടുമായി കൂടുതൽ പരിചിതമാകാൻ
വേണ്ടിയായിരുന്നു ഇത്.

തുടർന്ന് സ്‌ഫോടനം നടത്താൻ ഗാന്ധിനഗറിൽ നിന്ന് പാചകവാതക സിലിണ്ടറുകൾ വാങ്ങിച്ചു. ആണികളും, ഗോലികളും സ്‌ഫോടക വസ്തുക്കളും നിറയ്‌ക്കാനുള്ള ക്യാൻ വാങ്ങിയത് ഉക്കടത്ത് ലോറിപേട്ടയ്‌ക്ക് സമീപത്തുള്ള മാർക്കറ്റിൽ നിന്നാണ്. സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറ്റാനാണ് ശ്രമം നടത്തിയത്. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മൻ കോവിൽ എന്നിവടങ്ങളിൽ ഇവർ സ്ഥിരം നിരീക്ഷണം നടത്തിയിരുന്നു.

എന്നാൽ ജമേഷിന്റെ പരിചയക്കുറവ് ഭീകരർക്ക് തിരിച്ചടിയായി. ലക്ഷ്യമിട്ട സ്ഥലത്ത് എത്തുംമുൻപേ കാറിൽ സ്‌ഫോടനമുണ്ടായതാണ് വൻ ദുരന്തം ഒഴിവാക്കിയത് എന്ന് എൻഐഎ അറിയിച്ചു.

അതേസമയം കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പിടിയിലായ പ്രതികൾക്ക് ശ്രീലങ്കൻ സ്‌ഫോടന പരമ്പരയിലെ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാവേർ ആക്രമണത്തിന് മുൻപ് വിയ്യൂർ ജയിലിൽ കഴിയുന്ന പ്രതികളെ ഇവർ കാണാനെത്തിയിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ഇവരുടെ നിർദ്ദേശപ്രകാരമാണ് കോയമ്പത്തൂരിൽ സ്‌ഫോടനം നടത്തിയത് എന്ന സൂചനകളുമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എൻഐഎ.

Tags: Coimbatore blastഭീകരൻ
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies