13 നിലകളിൽ 3,500 പടികളുള്ള  കിണർ; ചന്ദ് ബയോറി എന്ന ഭാരതീയ നിർമ്മാണ വിസ്മയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

13 നിലകളിൽ 3,500 പടികളുള്ള  കിണർ; ചന്ദ് ബയോറി എന്ന ഭാരതീയ നിർമ്മാണ വിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 07:17 pm IST
FacebookTwitterWhatsAppTelegram

വൈവിധ്യമാർന്നതും സവിശേഷമായതുമായ നിർമ്മിതികളുടെ ആസ്ഥാനമാണ് നമ്മുടെ ഭാരതം. കോട്ടകളിലും കൊട്ടാരങ്ങളിലും എന്തിനേറെ പറയുന്നു കിണറുകളിൽ പോലും ഭാരതത്തിലെ കലാകാരന്മാരുടെയും അധ്വാനശീലരായ ആയിരക്കണക്കിന് ആളുകളുടെയും കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ടാവും.മനുഷ്യായുസിന്റെ ഇടയ്‌ക്ക് ഓരോ ഭാരതീയനും ഒരു തവണയെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളാണിവ.

അക്കൂട്ടത്തിൽ വറ്റിവരളുന്ന വേനലിനെ പ്രതിരോധിക്കാനായി നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ഭീമൻ കിണറുകൾ അത്ഭുതക്കാഴ്ചകൾ തന്നെയാണ്. ഇതിൽ ചരിത്രകാരന്മാരും സഞ്ചാരികളും പുകഴ്‌ത്തുന്ന ഒരു നിർമ്മിതിയാണ് രാജസ്ഥാനിലെ ചന്ദ് ബയോറി എന്ന പടി കിണർ. ജയ്പൂരിനടുത്ത് ആഭാനേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പടിക്കിണറിന് ആയിരത്തിലധികം വർഷത്തെ ചരിത്രമാണ് പറയാനുള്ളത്.പ്രതാപകാലത്തിന്റെ മഹത്തായ ശേഷിപ്പുകൾ കാത്ത് സൂക്ഷിക്കുന്ന ജലസംഭരണി.

പതിമൂന്ന് നിലകളിലായി ത്രികോണാകൃതിയിൽ നിർമ്മിച്ച പടികൾ ഉള്ള ആഴമേറിയ കിണറാണ് ചന്ദ് ബയോറി. എട്ടാം നൂറ്റാണ്ടിന്റെയും ഒമ്പതാം നൂറ്റാണ്ടിന്റെയും ഇടയ്‌ക്ക് രാജ്യത്തെ ജനങ്ങളുടെ ദാഹമകറ്റുന്നതിനായി ഗുർജര-പ്രതിഹാര വംശത്തിലെ ചാന്ദ് രാജ മഹാരാജാവ് നിർമ്മിച്ചതാണ് ഈ കിണർ.ഏകദേശം 3500 പടികളും 19.5 മീറ്റർ ആഴവുമുള്ള ഈ കിണറിന്റെ ജ്യാമിതീയ പാറ്റേൺ ആധുനിക തലമുറയ്‌ക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണ്. കുത്തനെ നിൽക്കുന്ന ത്രികോണാകൃതിയിൽ ഉള്ള പടികൾ ചരിഞ്ഞു മാത്രം മുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാൻ പാകത്തിനാണ് നിർമ്മിച്ചിരിക്കുന്നത് . അതായത് നേരെ കുത്തനെ മുകളിലേക്ക് കയറാനോ ഇറങ്ങാനോ സാധിക്കില്ല. സുരക്ഷയെ കരുതിയാണ് ഈ മാതൃക സ്വീകരിച്ചിരിക്കുന്നത്.

കിണറിന്റെ മൂന്ന് വശങ്ങളിൽ പടികളും നാലാമത്തെ വശം മൂന്ന് നിലകളുള്ള ഇടനാഴികളുമാണുള്ളത്. ഒമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിലെ ശില്പചാരുത ഇടനാഴികളിലെ തൂണുകളിൽ കാണാം. ഖജുരാഹോ ക്ഷേത്രങ്ങൾക്കും താജ്മഹലിനും മുൻപ് നിർമ്മിക്കപ്പെട്ട ഈ കിണർ ഇന്നും പ്രൗഢിയോടെ തന്നെയാണ് തല ഉയർത്തി നിൽക്കുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ പോലും ദുഷ്‌കരമാണ് ഇത്തരം നിർമ്മിതികൾ പൂർത്തിയാക്കുക എന്നത്. സാങ്കേതിക വിദ്യകളുടെ അഭാവമുള്ള അക്കാലത്ത് ഇത്ര മനോഹരമായ ഒരു നിർമ്മിതി അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ. അതിലൂടെ തെളിയുന്നത് ഭാരതത്തിന്റെ നിർമ്മാണ വൈദഗ്‌ദ്ധ്യത്തിന്റെ മഹനീയത തന്നെയാണ്.

 

Tags: RajastanChand BaoriMonuments of India
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies