ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ചൈനയിൽ ഇപ്പോഴും കർശനമായ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നാണ് വിവരം. ഒരു കൊറോണ രോഗി പോലും രാജ്യത്ത് ഉണ്ടാകരുത് എന്ന ലക്ഷ്യത്തിൽ ചൈനീസ് സർക്കാർ പലയിടങ്ങളിലും കർശന ലോക്ഡൗൺ വീണ്ടും നടപ്പാക്കിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ പ്ലാന്റിലെ തൊഴിലാളികൾ ലോക്ഡൗണിൽ നിന്ന് രക്ഷ നേടുന്നതിനായി സ്ഥലത്ത് നിന്ന് പലായനം ചെയ്യുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫോക്സ്കോൺ പ്ലാന്റിൽ നിന്ന് തൊഴിലാളികൾ വലിയ തോതിൽ പലായനം ചെയ്യുന്നത്. നൂറ് കണക്കിന് കിലോമീറ്ററുകൾ നടന്നാണ് പലരും വീടുകളിൽ എത്തുന്നത്. ഹെനാൻ പ്രവിശ്യയിലെ ചെങ്ഷൗവിലാണ് ഫോക്സ്കോൺ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ആപ്പിൾ ഐഫോണുകളാണ് ഫോക്സ്കോൺ പ്ലാന്റിൽ നിർമ്മിക്കുന്നത്. പ്ലാന്റിൽ ചിലർക്ക് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് പ്രതിസന്ധികൾ ശക്തമായത്.
തൊഴിലാളികളെ പൂട്ടിയിടുകയും കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പ്ലാന്റിലെ മറ്റ് ജീവനക്കാർ ഇവിടം വിടാൻ തീരുമാനിക്കുന്നത്. ക്വാറന്റൈനിൽ ആക്കിയിരിക്കുന്ന തൊഴിലാളികൾക്ക് ഏറ്റവും മോശം ഭക്ഷണമാണ് നൽകുന്നതെന്നാണ് മറ്റ് ജീവനക്കാർ ആരോപിക്കുന്നത്. ഭക്ഷണത്തിന് പുറമെ ആവശ്യമായ മെഡിക്കൽ സേവനങ്ങളും ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകൾ പോലും ഇല്ലാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. ഏകദേശം രണ്ട് ലക്ഷത്തിലധികം ജീവനക്കാരാണ് ഈ പ്ലാന്റിൽ ജോലി ചെയ്തിരുന്നത്.
Comments