ചോദ്യം ചെയ്യലിന് പോലീസെത്തും മുൻപ് ഗൂഗിളിൽ എല്ലാം സെർച്ച് ചെയ്ത് മനസിലാക്കി; മാതാപിതാക്കൾക്ക് നിർദ്ദേശം നൽകി; ബസ് യാത്രക്കിടെ പ്രണയത്തിലായ ഗ്രീഷ്മയുടെ ക്രൂരതയിൽ പൊലിഞ്ഞ് ഷാരോൺ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോദ്യം ചെയ്യലിന് പോലീസെത്തും മുൻപ് ഗൂഗിളിൽ എല്ലാം സെർച്ച് ചെയ്ത് മനസിലാക്കി; മാതാപിതാക്കൾക്ക് നിർദ്ദേശം നൽകി; ബസ് യാത്രക്കിടെ പ്രണയത്തിലായ ഗ്രീഷ്മയുടെ ക്രൂരതയിൽ പൊലിഞ്ഞ് ഷാരോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാറശ്ശാലയിൽ ഷാരോണിന്റെ മരണത്തിന് കാരണമായത് കാമുകി ഗ്രീഷ്മയുടെ ഏറെക്കാലത്തെ ആസൂത്രണം.ഭാര്യയായി അഭിനയിച്ചും ദിവസവും സിന്ദൂരം ചാർത്തി ഫോട്ടോ അയച്ചും ഷാരോണിന്റെ വിശ്വാസം പിടിച്ചുപറ്റിയ ഗ്രീഷ്മ പക്ഷേ കാമുകനുള്ള മരണച്ചുഴി തയ്യാറാക്കുകയായിരുന്നു.

ഇടക്കിടെ ഷാരോണിന് ഛർദ്ദി വരുന്നതിനാൽ സംശയം തന്നിലേക്ക് വരില്ലെന്നാണ് ഗ്രീഷ്മ കരുതിയത്. എന്നാൽ ഷാരോണിന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയതോടെ തന്നിലേക്ക് പോലീസിന്റെ സംശയം നീളുന്നത് ഗ്രീഷ്മ തിരിച്ചറിഞ്ഞു. ഇതോടെ പോലീസ് ചോദ്യം ചെയ്യലിനെത്തും മുൻപ് എങ്ങനെയാണ് ചോദ്യം ചെയ്യലെന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കി. മാതാപിതാക്കളോട് എങ്ങനെയാണ് പോലീസിനോട് പ്രതികരിക്കേണ്ടെന്നും പറഞ്ഞ് പഠിപ്പിച്ചു. എന്നാൽ മുൻപ് നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും വീഡിയോകളും ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്‌ക്ക് വിനയായി തീരുകയായിരുന്നു.

കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിട്ട് ഒരു വർഷം ആയതേ ഉള്ളൂ.ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്.അഴകിയമണ്ഡപം മുസ്ലിം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലാണ് യാത്ര ചെയ്യുന്നത്.അഴകിയമണ്ഡപം കഴിഞ്ഞാണ് നെയ്യൂർ. അഴകിയമണ്ഡപത്ത് ഗ്രീഷ്മക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഏറെ നേരം ഗ്രീഷ്മയുമായി ചെലവിട്ട് മറ്റൊരു ബസിലാണ് പിന്നീട് നെയ്യൂരിലേക്ക് പോകാറുള്ളതെന്നാണ് ഷാരോണിന്റെ സുഹൃത്തുക്കൾ പറയുന്നത്.

പ്രണയം ഗാഢമായതോടെ ഷാരോണിന്റെ ഇരുചക്രവാഹനത്തിലായി ഇരുവരുടെയും യാത്ര. ചില ദിവസങ്ങളിൽ ഇവർ ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്രകൾ.പഠനത്തിൽ മിടുക്കിയായ ഗ്രീഷ്മ അൽപ്പം പിറകോട്ടായപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പ്രണയബന്ധം അറിഞ്ഞത്. എന്നാൽ ബന്ധം അവസാനിപ്പിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരുവരും പ്രണയം തുടരുകയായിരുന്നു. ഇതിനിടയ്‌ക്കാണ് സൈനികന്റെ ആലോചന വരുന്നതും ഗ്രീഷ്മ പതിയെ ഷാരോണുമായി അകലം പാലിച്ച് തുടങ്ങുന്നതും. സ്വകാര്യദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാനായിരുന്നു കൊടും ക്രൂരത നടത്തിയതെന്നാണ് ഗ്രീഷ്മ പറയുന്നത്.

Tags: MurderSHARONgreeshma
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies