കോഴിക്കോട്: നാദാപുരത്ത് കോളേജ് വിദ്യാർത്ഥിയെ അതി ക്രൂരമായി റാഗ് ചെയ്ത് സീനിയർ വിദ്യാർത്ഥികൾ. നാദാപുരം സ്വദേശി നിഹാൽ ഹമീദാണ് ക്രൂരതയ്‌ക്ക് ഇരയായത്. സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ നിഹാലിന്റെ കർണപുടം തകർന്നു.
ഈ മാസം 26 ന് നാദാപുരം എംഇടി സംഭവം. 15 ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് നിഹാലിനെ ആക്രമിച്ചത്. മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റിട്ടുണ്ടെന്നാണ് നിഹാൽ പറയുന്നത്. ആക്രമണത്തിൽ നിഹാലിന്റെ കൈയ്‌ക്കും ശരീരത്തിലും പരിക്കുകൾ ഉണ്ട്. കർണപുടം തകർന്നതിനെ തുടർന്ന് നിഹാലിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും.
പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തിൽ കോളേജിലെ ആന്റി റാഗിംഗ് സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസിന് കൈമാറിയിട്ടില്ല. സംഭവം നടന്ന അന്ന് തന്നെ നിഹാലിന്റെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസ് എടുത്തിരുന്നില്ല. കോളേജിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കാത്തതാണ് കേസ് എടുക്കാതിരിക്കാൻ കാരണം എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
Comments