കാവി കൊടി പാറുന്നു, കറുപ്പണിഞ്ഞ് ഉണ്ണിയുടെ നൃത്തം; 'മാളികപ്പുറം' പാക്ക്അപ്പ് വീ‍ഡിയോ- Unni Mukundan, Malikappuram, packup
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവി കൊടി പാറുന്നു, കറുപ്പണിഞ്ഞ് ഉണ്ണിയുടെ നൃത്തം; ‘മാളികപ്പുറം’ പാക്ക്അപ്പ് വീ‍ഡിയോ- Unni Mukundan, Malikappuram, packup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 10:21 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാളികപ്പുറം. പ്രഖ്യാപനം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമ പാക്ക്അപ്പ് ആയി എന്ന് അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ. ‘ഇനി സിനിമയിൽ കാണാം’ എന്നു കുറിച്ചു കൊണ്ട് അണിയറ പ്രവർത്തകർക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയും താരം പുറത്തു വിട്ടു. കറുപ്പുടുത്ത് മേലാകെ നിറം പൂശി നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ദേവനന്ദ എന്ന ബാലതാരം തോളിൽ ഇരുന്നു കൊണ്ട് ആഹ്ലാദിക്കുന്നതും കാണാം. കലിയുഗവരദനായ അയ്യപ്പനെപ്പറ്റിയുള്ള ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.

ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവ്വഹിക്കുന്നതും സംവിധായകൻ വിഷ്ണു തന്നെയാണ്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് “മാളികപ്പുറം” എന്ന ചിത്രം പറയുന്നത്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം-പശ്ചാത്തല സംഗീതം രഞ്ജിൻ രാജ് എന്നിവരും നിർവ്വഹിക്കുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയും പരിസരപ്രദേശങ്ങളിലുമാണ് നടന്നത്.

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Latest News

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies