വികസനവും സാമ്പത്തിക നേട്ടവും സമൂഹത്തിന്റെ അടിത്തട്ടിലേക്ക്; ഡൽഹിയിൽ ചേരിനിവാസികൾക്കുളള 3,024 ഫ്‌ളാറ്റുകളുടെ താക്കോൽ കൈമാറി പ്രധാനമന്ത്രി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസനവും സാമ്പത്തിക നേട്ടവും സമൂഹത്തിന്റെ അടിത്തട്ടിലേക്ക്; ഡൽഹിയിൽ ചേരിനിവാസികൾക്കുളള 3,024 ഫ്‌ളാറ്റുകളുടെ താക്കോൽ കൈമാറി പ്രധാനമന്ത്രി

PM Modi handed over 3024 newly-constructed EWS flats to slum dwellers in Delhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചേരിനിവാസികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച മൂവായിരത്തിലധികം ഫ്‌ളാറ്റുകളുടെ താക്കോൽ ദാനം നിർവഹിച്ച് പ്രധാനമന്ത്രി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി ഡൽഹിയിലെ കൽക്കാജിയിൽ നിർമ്മിച്ച 3,024 ഫ്‌ളാറ്റുകളുടെ താക്കോൽ ദാനമാണ് പ്രധാനമന്ത്രി ഇന്ന് നിർവഹിച്ചത്. ‘ഇൻ-സിറ്റു സ്ലം റീഹാബിലിറ്റേഷൻ’ എന്ന പദ്ധതിക്ക് കീഴിലാണ് ഫ്‌ളാറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭൂമിഹീൻ ക്യാമ്പിലെ അർഹരായ ഗുണഭോക്താക്കൾക്ക് ഫ്ളാറ്റുകൾ ലഭ്യമായി.

The flats are equipped with all civic amenities including finishing having been done with vitrified floor tiles, ceramics tiles, Udaipur green marble counter in kitchen, etc. pic.twitter.com/xxEU9XvfUo

— ANI (@ANI) November 2, 2022

ഏകദേശം 345 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫ്‌ളാറ്റുകൾ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ്. സ്ഫടികത്തിന്റെ ഫ്‌ളോർ ടൈലുകൾ, സെറാമിക്‌സ് ടൈലുകൾ, അടുക്കളയിൽ ഉദയ്പൂർ ഗ്രീൻ മാർബിൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാർക്കുകൾ, ഇലക്ട്രിക് സബ് സ്റ്റേഷനുകൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, പൈപ്പ് ലൈനുകൾ, ലിഫ്റ്റ്, ശുദ്ധജല വിതരണത്തിനുള്ള ഭൂഗർഭ റിസർവോയർ തുടങ്ങി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഫ്‌ളാറ്റിൽ താമസിക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

ഡൽഹിയിലെ ‘ജുഗ്ഗി ജോപ്രി’ ക്ലസ്റ്ററിൽപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങൾക്ക് മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതസാഹചര്യം ഉറപ്പുവരുത്തുകയെന്നതാണ് പുനരധിവാസ പദ്ധതിയുടെ ലക്ഷ്യം. ചേരികളെ വിവിധ ക്ലസ്റ്റുകളായി തിരിച്ചാണ് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്.

സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് ആദ്യം ഫ്‌ളാറ്റുകൾ നിർമ്മിച്ചത്. ഇവിടേക്ക് താമസം മാറുന്നവർ ആദ്യം താമസിച്ചിരുന്ന ചേരി പ്രദേശത്ത് അടുത്ത ഘട്ടം ഫ്‌ളാറ്റുകൾ നിർമ്മിക്കും. ഇവിടെ അടുത്ത ക്ലസ്റ്ററിലെ അർഹരായ നിവാസികൾക്ക് ഫ്‌ളാറ്റുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. കൽക്കാജിലെ ഭൂമിഹീൻ ക്യാമ്പിലെ നിവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഫ്‌ളാറ്റുകൾ ലഭ്യമാക്കിയത്. അടുത്തതായി നവജീവൻ ക്യാമ്പിലെയും ജവഹർ ക്യാമ്പിലെയും അർഹരായ ഗുണഭോക്താക്കൾക്കാണ് ഫ്‌ളാറ്റുകൾ ലഭ്യമാകുക.

 

 

 

 

Tags: Narendra ModiDelhiflats
ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies