ഒന്ന് തൊട്ടാൽ ആസിഡ് വീഴുന്നത് പോലെയുള്ള വേദന മാസങ്ങളോളം; ബോറടി മാറ്റാൻ ലോകത്തിലെ അപകടകാരിയായ ചെടി വളർത്തുന്ന മനുഷ്യൻ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്ന് തൊട്ടാൽ ആസിഡ് വീഴുന്നത് പോലെയുള്ള വേദന മാസങ്ങളോളം; ബോറടി മാറ്റാൻ ലോകത്തിലെ അപകടകാരിയായ ചെടി വളർത്തുന്ന മനുഷ്യൻ

Man Grows "Worlds Most Dangerous Plant" At Home Out Of Boredom

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 10:54 pm IST
FacebookTwitterWhatsAppTelegram

ബോറടി മാറ്റാൻ നമ്മൾ എന്ത് ചെയ്യും? ചിത്രം വരക്കും ,പാട്ടുപാടും ,ട്രിപ്പ് പോകും,കുക്ക് ചെയ്യും ഉത്തരങ്ങൾ അനവധിയാണല്ലേ? ഒഴിവുസമയങ്ങൾ വിരസതില്ലാതെ ചെലവഴിക്കാൻ ചെടികൾ വളർത്തുന്നവരെ കണ്ടിട്ടില്ലേ? നമ്മുടെ വീട്ടിലേക്ക് ഒന്ന് എത്തി നോക്കിയാൽ മതി, അയൽവീട്ടിലെയും ബന്ധുവീടുകളിലേയും ഓരോ ചെടിയുടെയും ഒരു കമ്പെങ്കിലും വീട്ടിൽ വളർത്തുന്ന ഒരാളുണ്ട്.

അതെ, നമ്മുടെ അമ്മ തന്നെ.പൂന്തോട്ടം ഒരുക്കാൻ ഇഷ്ടപ്പെടുന്ന നമ്മുടെ അമ്മമാരെ പോലെയുള്ളവർ സാധാരണയായി പൂവിടുന്ന ചെടികളെ തേടി പോവുകയാണല്ലേ പതിവ് എന്നാൽ, ബോറടി മാറ്റാൻ ചെടിവളർത്തലിലേക്ക് തിരിഞ്ഞ് പിന്നീട് ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടി നട്ടുവളർത്തുന്നതിലേക്ക് എത്തിയ ഒരാളുണ്ട്.ഇവിടെയങ്ങുമല്ല അങ്ങ് യുകെയിൽ. 49 കാരനായ ഡാനിയൽ എമിലിൻ ജോൺസ് ആണ് ഈ വിചിത്രമായ വിനോദം കൈമുതലാക്കിയ ആൾ. മലേഷ്യയിലെയും ഓസ്‌ട്രേലിയിലെയും മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന ജീമ്പി എന്നറിയപ്പെടുന്ന ഒരു തരം ചെടിയാണ് അദ്ദേഹം വളർത്തുന്നത്.

പേരിൽ സൂചനയുള്ളത് പോലെ തന്നെ കുത്തുന്ന സ്വഭാവമാണ് ഈ ചെടിക്കുള്ളത്. അതായത് ഇതിന്റെ ഇലകളിലും തണ്ടുകളിലുമെല്ലാം ആയിരക്കണക്കിന് നേർത്ത മുള്ളുകളുണ്ട്. കാഴ്ചയിൽ പെട്ടെന്ന് മനസിലാകില്ലെങ്കിലും തൊട്ടാൽ കാര്യം എളുപ്പത്തിൽ മനസിലാകും. കാരണം അത്രയും ഭയാനകമാണത്ര ഇതിന്റെ വേദന. ശരീരമാകെ വൈദ്യുതി കടന്നുപോകുന്നത് പോലെ തോന്നാം. ഒരു തരിപ്പ് ആകെയും കയറാം. പൊള്ളുന്നത് പോലെയോ ആസിഡ് വീഴുന്നത് പോലെയോ എല്ലാമാണത്രേ ഇതിന്റെ വേദന അനുഭവപ്പെടുക.ആഴ്ചകൾ മുതൽ മാസങ്ങൾ വരെ വേദന നിലനിൽക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

വലിയ തുക ചിലവാക്കിയാണ് ഡാനിയൽ ജീമ്പിയെ വീട്ടിലെത്തിച്ചത്. സാധാരണ ചെടികൾക്കൊപ്പമൊന്നും വെക്കാതെ മുറിയിൽ ഒരു കൂട്ടിനുള്ളിൽ തടവിലിട്ടതുപോലെയാണ് ചെടിയെ വളർത്തുന്നത്. അപകടകാരിയായതിനാൽ കൂടിന് പുറത്ത് അപകടമുണ്ട് സൂക്ഷിക്കുക എന്ന ബോർഡും തൂക്കി.

പല ചെടികളും വളർത്തി അത് പൂവിടുന്നതും കായ്‌ക്കുന്നതും കണ്ട് മടുത്താണ് ഡാനിയൽ ജീമ്പിയിലേക്ക് എത്തുന്നത്. വിരസത മാറ്റാൻ ജീമ്പിയെ പരിപാലിക്കുന്നത് നല്ലതാണെന്നാണ് ഡാനിയലിന്റെ പക്ഷം.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies