21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ 8 ഭ്രൂണങ്ങൾ; അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗാവസ്ഥ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ 8 ഭ്രൂണങ്ങൾ; അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗാവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി : 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്ന് മുതൽ അഞ്ച് സെന്റിമീറ്റർ വരെ നീളത്തിലുളള എട്ട് ഭ്രൂണങ്ങളാണ് കുഞ്ഞിന്റെ അടിവയറ്റിൽ കണ്ടെത്തിയത്. ഝാർഖണ്ഡിലെ രാംഗഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം നടന്നത്.

രാംഗഡ് ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഒക്ടോബർ 10 നാണ് കുഞ്ഞ് ജനിച്ചത്. അടിവയറ് വീർത്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർന്ന് 21 ദിവസം ആയപ്പോഴേക്കും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യ പരിശോധനയിൽ ട്യൂമർ പോലുള്ള എന്തോ ആണ് കണ്ടെത്തിയത്. ഡയഫ്രത്തിന് താഴെയാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. തുടർന്ന് ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ തീരുമാനിച്ചു. നവംബർ 1 ന് ശസ്ത്രക്രിയ നടത്തി. അപ്പോഴാണ് വയറിനുളളിൽ ഒന്നിനുപുറകെ ഒന്നായി എട്ട് ഭ്രൂണങ്ങൾ കണ്ടെത്തിയത് എന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. മുഹമ്മദ് ഇമ്രാൻ പറഞ്ഞു.

ഫീറ്റസ്-ഇൻ-ഫീറ്റു (എഫ്ഐഎഫ്) എന്ന രോഗാവസ്ഥയാണിത്. ഒരു ഭ്രൂണം അതിന്റെ ഇരട്ട ഭ്രൂണത്തിന്റെ ഉള്ളിൽ ഇരിക്കുന്ന അവസ്ഥ. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന അപൂർവ്വമായ ഈ അവസ്ഥയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു ഭ്രൂണം മറ്റൊരു ഭ്രൂണത്തിനുള്ള കയറിയിരിക്കുന്ന കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണത്തിനുളളിൽ എട്ട് ഭ്രൂണങ്ങൾ കയറിയ സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് ഡോ. മുഹമ്മദ് ഇമ്രാൻ പറഞ്ഞു. അഞ്ച് ലക്ഷത്തിൽ ഒരു കുട്ടിക്ക് മാത്രം വരുന്ന ഒരു രോഗമാണിത് എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചുവെന്നും കുഞ്ഞിന്റെ ആരോഗ്യം ഇപ്പോൾ സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കുഞ്ഞ് നിരീക്ഷണത്തിലാണ്. ഒരാഴ്ചയ്‌ക്കകം ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അപൂർവമായ സംഭവമായതിനാൽ ഇത് രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുകയാണെന്ന് റാഞ്ചിയിലെ റാണി ആശുപത്രി മേധാവി രാജേഷ് സിംഗ് പറഞ്ഞു.

 

 

Tags: new born babyrare conditionfoetus
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies