വായ്പുണ്ണിൽ നിന്നും മോചനമില്ലേ? വീണ്ടും വീണ്ടും പിടികൂടുന്ന മൗത്ത് അൾസറിനെ സിംപിളായി തുരത്താം..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വായ്പുണ്ണിൽ നിന്നും മോചനമില്ലേ? വീണ്ടും വീണ്ടും പിടികൂടുന്ന മൗത്ത് അൾസറിനെ സിംപിളായി തുരത്താം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 04:00 pm IST
FacebookTwitterWhatsAppTelegram

മൗത്ത് അൾസർ അഥവാ വായ് പുണ്ണ് സാധാരണയായി എല്ലാ പ്രായക്കാരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ്. ഒരിക്കൽ വന്ന് പോയാൽ ഇടയ്‌ക്കിടയ്‌ക്ക് വന്നുകൊണ്ടേയിരിക്കുന്ന രോഗമാണിത്. ചുണ്ട്, മോണ, നാവ്, കവിൾ എന്നിവിടങ്ങളിലെല്ലാം മൗത്ത് അൾസറുണ്ടാകുമ്പോൾ പൊട്ടലുകൾ ഉണ്ടാകുന്നു. സാധാരണ ഗതിയിൽ ഇതുപിടിപെട്ടാൽ യാതൊരു മരുന്നും കഴിക്കാതെ തന്നെ പരമാവധി 14 ദിവസം കൊണ്ട് രോഗം ഭേദമാകും.

നമ്മുടെ പല്ലുകൾ അറിയാതെ തട്ടുമ്പോഴോ, പല്ലുതേക്കുന്ന ബ്രഷ് തട്ടിയോ, മുഖത്തിന് അപകടം സംഭവിക്കുമ്പോഴോ ഒക്കെ വായ് പുണ്ണ് ഉണ്ടാകാം. അതുമല്ലെങ്കിൽ പല്ലുകെട്ടിയവർക്ക് കമ്പി തട്ടി വായ് പുണ്ണ് വരാം.  വൈറൽ ബാക്ടീരിയ ഇൻഫക്ഷൻ, ഫംഗൽ അണുബാധ, ചില മരുന്നുകളുടെ പാർശ്വഫലം, വയറിനകത്തെ പ്രശ്‌നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, മാനസിക സമ്മർദ്ദം, എന്നിവ മൂലവും മൗത്ത് അൾസർ പിടിപെടാം. വിറ്റമിൻ ബി, ഇരുമ്പ്, വിറ്റമിൻ സി എന്നിവയുടെ കുറവ് സംഭവിക്കുമ്പോഴും മൗത്ത് അൾസർ ബാധിക്കാറുണ്ട്. അമിതമായ സമ്മർദ്ദം, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ വരുമ്പോഴും മൗത്ത് അൾസർ കൂടി ഒപ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

രോഗം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക
ദ്രാവകരൂപത്തിലുള്ള ഭക്ഷണം ധാരാളം കഴിക്കുക
വായ ശുചിയായി സൂക്ഷിക്കുക
ഡോക്ടർ നിർദേശിച്ച ഓയിൽമെന്റ് പുരട്ടുക
ദിവസവും ഒരു നാല് പ്രാവശ്യം ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾ കൊള്ളുക.
മൗത്ത് അൾസർ വന്നാൽ ചിലരിൽ പനിയും വയറിളക്കവും വന്നേക്കാം. ഇത്തരക്കാർ നിർബന്ധമായും ഡോക്ടറെ കാണേണ്ടതാണ്.

രോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ:
മൃദുവായ ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുക. പല്ലുകെട്ടുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം കമ്പിയിൽ വാക്‌സ് ഇടാൻ ശ്രമിക്കുക. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക. പാർശ്വഫലങ്ങളുണ്ടാക്കുന്ന മരുന്നുകൾ മാറ്റുക. കൃത്യസമയത്ത് ഉറങ്ങുക. ഭക്ഷണം കഴിച്ചതിന് ശേഷം പല്ലുകൾ ബ്രഷ് ചെയ്യുക. മാനസിക സമ്മർദ്ദം കുറയ്‌ക്കുക.

മൗത്ത് അൾസറിനെ പ്രതിരോധിക്കാൻ ചില നാടൻ വഴികളുമുണ്ട്. വയറിലെ പ്രശ്‌നങ്ങൾ മൂലമാണ് രോഗം വരുന്നതെങ്കിൽ ഇരട്ടിമധുരം കഴിക്കുന്നത് പരിഹാരമാകും. വിറ്റമിൻ സി കുറയുന്നത് മൂലം മൗത്ത് അൾസർ വന്നതാണെങ്കിൽ ഓറഞ്ച് കഴിക്കാവുന്നതാണ്. വായ് പുണ്ണ് വന്നിടത്ത് വെളുത്തുള്ളി അല്ലി തിരുമ്മുക, ടൂത്ത് പേസ്റ്റ് വെയ്‌ക്കുക, വെളിച്ചെണ്ണ പുരട്ടുക, തേനിൽ മഞ്ഞൾപ്പൊടി ചാലിച്ച് വെക്കുക, നെല്ലിക്ക ചവയ്‌ക്കുക എന്നീ കാര്യങ്ങൾ ചെയ്താലും വായ് പുണ്ണിനെ പമ്പകടത്താം..

Tags: Health
ShareTweetSendShare

More News from this section

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies