കെനിയയിൽ കടുത്ത വരൾച്ച; ദാഹജലമില്ലാതെ ചത്തൊടുങ്ങിയത് ആയിരത്തോളം മൃഗങ്ങൾ; 400 ഓളം സീബ്രകളും 200 ലധികം ആനകളും ചത്തതായി കണക്കുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കെനിയയിൽ കടുത്ത വരൾച്ച; ദാഹജലമില്ലാതെ ചത്തൊടുങ്ങിയത് ആയിരത്തോളം മൃഗങ്ങൾ; 400 ഓളം സീബ്രകളും 200 ലധികം ആനകളും ചത്തതായി കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 12:01 am IST
Facebook
Twitter
WhatsAppTelegram

നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കടുത്ത വരൾച്ച. വന്യജീവികളെയും ജന്തുജാലങ്ങളെയുമാണ് വരൾച്ച ഏറെ ബാധിച്ചത്. ലഭ്യമായ കണക്ക് പ്രകാരം ഇതുവരെ 381 സീബ്രകളും 205 ആനകളും 512 കുതിരമാനുകളും ചത്തൊടുങ്ങിയിട്ടുണ്ട്. നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയ്‌ക്കാണ് കെനിയ സാക്ഷ്യം വഹിക്കുന്നത്.

ആഫ്രിക്കൻ മേഖലയിലെ സ്ഥിരം കാഴ്ചകളായിരുന്ന ആനകളും സീബ്രകളും കുതിരമാനുകളും കാട്ടുപോത്തുകളുമാണ് വരൾച്ചയുടെ കെടുതിക്ക് വൻതോതിൽ ഇരകളായത്. അൻപതിലധികം കാട്ടുപോത്തുകളും വെള്ളം കിട്ടാതെ ഇതുവരെ ചത്തൊടുങ്ങിയതായിട്ടാണ് കണക്കുകൾ. കെനിയയിലെ വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. കെനിയയിലെ വിനോദസഞ്ചാര, വന്യജീവി, പൈതൃക മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.

എന്നാൽ മാംസഭുക്കുകളായ മൃഗങ്ങളെ നിലവിൽ വരൾച്ച അധികം ബാധിച്ചിട്ടില്ല. പക്ഷെ വരൾച്ചയ്‌ക്ക് ശേഷം ഇരതേടാനുളള മൃഗങ്ങളുടെ അഭാവത്തിൽ ഇവയുടെ നിലനിൽപും അപകടത്തിലാകുമെന്ന് വന്യജീവി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. മൃഗങ്ങളുടെ അതിജീവനത്തിന് വരൾച്ചാമേഖലകളിൽ വെള്ളം എത്തിക്കുകയോ ജലക്ഷാമം മറികടക്കാൻ സഹായിക്കുന്ന പോഷക പദാർത്ഥങ്ങൾ ഉൾപ്പെടുത്തിയ സാൾട്ട് ലിക്കുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്ന് വിനോദസഞ്ചാര മന്ത്രാലയം അഭിപ്രായപ്പെട്ടു.

കെനിയയിലെ ആനകളുടെ പ്രധാന ആവാസ മേഖലയായ അംബോസേലി, സാവോ, ലൈക്കിപിയ -സാംബുരു മേഖലകളിലാണ് വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത്. കെനിയയിലെ ആനകളിൽ 65 ശതമാനവും ഈ മേഖലകളിലാണ് അധിവസിക്കുന്നത്.

വിനോദസഞ്ചാര മേഖല കെനിയയിലെ മുഖ്യ വിദേശ വരുമാന സ്രോതസുകളിൽ ഒന്നാണ്. വന്യജീവികൾ വരൾച്ച മൂലം കൂട്ടത്തോടെ ചത്തൊടുങ്ങിയാൽ ഈ വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Tags: Kenyadrought
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies