പാകിസ്താൻ സൈനിക നേതൃത്വത്തിന്റെ രഹസ്യ വിവരങ്ങൾ ഇന്ത്യൻ ഹാക്കർമാർ ചോർത്തിയെന്ന് സൺഡേ ടൈംസ്; ഇന്ത്യയുടെ നീക്കം ഔദ്യോഗിക ഒത്താശയോടെന്നും പത്രം; വിദേശരാജ്യങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തെ സംശയത്തിലാക്കുകയാണ് പത്രത്തിന്റെ ലക്ഷ്യമെന്ന് ആക്ഷേപം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ സൈനിക നേതൃത്വത്തിന്റെ രഹസ്യ വിവരങ്ങൾ ഇന്ത്യൻ ഹാക്കർമാർ ചോർത്തിയെന്ന് സൺഡേ ടൈംസ്; ഇന്ത്യയുടെ നീക്കം ഔദ്യോഗിക ഒത്താശയോടെന്നും പത്രം; വിദേശരാജ്യങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തെ സംശയത്തിലാക്കുകയാണ് പത്രത്തിന്റെ ലക്ഷ്യമെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 09:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പാകിസ്താന്റെ ചാരവൃത്തികൾ കണ്ടെത്താൻ അതേ നാണയത്തിൽ തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താൻ സൈനിക തലവന്മാരുടെ ലാപ്‌ടോപ്പിലെ ഉൾപ്പെടെ രഹസ്യ വിവരങ്ങൾ ഇന്ത്യൻ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. പാകിസ്താനിലെ രാഷ്‌ട്രീയക്കാരുടെയും നയതന്ത്രജ്ഞരുടെയും സ്വകാര്യ സംഭാഷണങ്ങളാണ് ചോർത്തുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് നീക്കങ്ങൾ. അന്താരാഷ്‌ട്ര മാദ്ധ്യമമായ സൺഡേ ടൈംസാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

ഔദ്യോഗിക ഒത്താശയോടെയാണ് ഇത്തരത്തിൽ ഹാക്കർമാർ വിവരം ചോർത്തുന്നതെന്നാണ് പത്രം റിപ്പോർട്ടിൽ ആരോപിക്കുന്നത്. തുർക്കി, പാകിസ്താൻ, ഈജിപ്റ്റ്, കംബോഡിയ, കാനഡ എന്നീ രാജ്യങ്ങളുടെ സർക്കാർ സംവിധാനങ്ങളുടെ രഹസ്യവിവരങ്ങൾ ഹാക്ക് ചെയ്യാൻ പ്രത്യേക സംഘങ്ങളെ നിയമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിന്റെ ഉദ്ദേശ്യശുദ്ധിയിൽ പല കോണുകളിൽ നിന്നും സംശയം ഉയർന്നു തുടങ്ങി. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ലക്ഷ്യമിട്ടുളളതാണെന്ന സംശയമാണ് ഉയരുന്നത്.

ഇന്ത്യയിലെ നൂറുകണക്കിന് ഹാക്കിംഗ് സംഘങ്ങൾ ലോകനേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും ഇമെയ്‌ലുകൾ തകർത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നുവെന്നാണ് സൺഡേ ടൈംസ് ആരോപിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ചെയ്യുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് സംശയം.

ഇന്ത്യൻ ഹാക്കർമാരെക്കുറിച്ച് പഠിക്കാൻ പത്രത്തിലെ ഇൻവെസ്റ്റിഗേറ്റീവ് വിഭാഗം ശ്രമിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നുമാണ് സൺഡേ ടൈംസ് അവകാശപ്പെടുന്നത്. ഇക്കൊല്ലം ആദ്യമാണ് മാദ്ധ്യമലേഖകർ ഇന്ത്യയിൽ ഇതിനായി എത്തിയതെന്നും പത്രം പറയുന്നു.

ഡൽഹിയിലെ ഹോട്ടൽ മുറിയിലെ ഒരു ഹാക്കറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സർക്കാരിനെതിരെ റിപ്പോർട്ടിൽ പത്രം ആരോപണം ഉന്നയിക്കുന്നത്. സർക്കാരാണ് തന്നെ വാടകയ്‌ക്ക് എടുത്തിരിക്കുന്നതെന്നും ഹാക്കിംഗ് ജോലിക്ക് നിയോഗിച്ചതെന്നുമാണ് ഇയാൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ മാത്രം വെളിച്ചത്തിൽ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാവുന്ന റിപ്പോർട്ട് പുറത്തുവിട്ട സൺഡേ ടൈംസിനെതിരെ വരും ദിവസങ്ങളിൽ കേന്ദ്രസർക്കാരും നിലപാട് കടുപ്പിച്ചേക്കുമെന്നാണ് സൂചന.

Tags: Pakistanhackingindian hackers
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies