'ഇത് അപ്പുവിന്റെ സ്വപ്ന ചിത്രം'; 'ഗന്ധദ ഗുഡി'യുടെ ടിക്കറ്റ് നിരക്ക് വൻതോതിൽ കുറച്ച് നിർമ്മാതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഇത് അപ്പുവിന്റെ സ്വപ്ന ചിത്രം’; ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് നിരക്ക് വൻതോതിൽ കുറച്ച് നിർമ്മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 09:33 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമയായ ‘​ഗന്ധദ ​ഗുഡി’ തിയറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ‘അപ്പു’ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരത്തിന്റെ സ്വപ്ന സിനിമയായിരുന്നു ​ഗന്ധദ ​ഗുഡി. ചിത്രം ഒക്ടോബർ 28-നാണ് തിയറ്ററുകളിലെത്തിയത്. ശക്തമായ സന്ദേശം നൽകുന്ന ചിത്രം കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ആദരവ് കൂടിയാണ്. മികച്ച പ്രേക്ഷക പ്രശംസ നേടി ചിത്രം വിജയം തീർക്കുമ്പോൾ സിനിമാ പ്രേമികൾക്കും പുനീത് ആരാധകർക്കും ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യയും ചിത്രത്തിന്റെ നിർമ്മാതാവുമായ അശ്വിനി പുനീത് രാജ്കുമാർ. സിനിമാ ടിക്കറ്റ് നിരക്ക് വൻതോതിൽ കുറച്ചിരിക്കുകയാണ് നിർമ്മാതാവ്.

ട്വിറ്ററിലൂടെയാണ് ടിക്കറ്റ് നിരക്ക് കുറച്ച വിവരം അശ്വിനി പുനീത് രാജ്കുമാർ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ഗന്ധദ ഗുഡി എന്ന സിനിമ 7-11-2022 തിങ്കളാഴ്ച മുതൽ 10-11-2022 വ്യാഴാഴ്ച വരെ സിംഗിൾ സ്‌ക്രീൻ തിയറ്ററുകളിൽ വെറും 56 രൂപയ്‌ക്കും മൾട്ടിപ്ലക്‌സുകളിൽ 112 രൂപയ്‌ക്കും പ്രദർശിപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു’ എന്നാണ് ടിറ്ററിൽ അശ്വിനി കുറിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസ് അടക്കമുള്ള പ്രധാന നിർമ്മാണ കമ്പനികൾ ഈ തീരുമാനത്തെ പ്രശംസിച്ച് രം​ഗത്തു വന്നു.

നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഗന്ധദ ഗുഡിക്ക് നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാർ അന്തരിച്ചത്. നടൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു. കർണാടകയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ കർണാടക രത്നയും പുനീതിന് നൽകി സംസ്ഥാനം ആദരിച്ചിരുന്നു.

 

Tags: Gandhada Gudi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies