ഇനി ഒരിയ്ക്കലും തിരികെ കിട്ടാത്ത ഓർമ്മകൾ നഷ്ടപ്പെട്ട വേദനയിലാണ് മഞ്ചേരി സ്വദേശിയും വ്യാപാരിയുമായ സുജീഷ് . അകാലത്തില്‍ നഷ്ടപ്പെട്ട സഹോദരന്റെ ഓര്‍മ്മയ്ക്കായി കരുതിയിരുന്ന ഇരുചക്രവാഹനമാണ് മോഷണം പോയത്.
അര്‍ബുദ ബാധയെ തുടർന്നാണ് സഹോദരന് പ്രതീഷ് മരിച്ചത് .സഹോദരന്റെ സന്തത സഹചാരിയായിരുന്ന ഇരുചക്രവാഹനമായിരുന്നു കെഎല്‍ 55 എല്‍ 5809 എന്ന പാഷന് പ്രോ ബൈക്ക് . കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ചോമേരിയില്‍ നിന്നാണ് ബൈക്ക് നഷ്ടപ്പെട്ടത്. അനിയൻ നഷ്ടപ്പെട്ട ശേഷമുള്ള ഓര്‍മയും ആശ്വാസവും ഇതായിരുന്നു
തുടർന്നാണ് വാഹനം കണ്ടെത്താന്‍ മണ്ണാര്‍ക്കാട് പോലീസിന്റെ സഹായം തേടിയത്. കട്ടെടുത്തവര്‍ മടക്കി നല്കിയാല് ചോദിക്കുന്ന പണം നല്‍കാമെന്ന് സുജീഷ് പറയുന്നു . ഒപ്പം പരാതി പിൻ വലിക്കാനും ഇദ്ദേഹം തയ്യാറാണ്.
Comments