മൃഗങ്ങളുമായി ബന്ധപ്പെട്ട ധാരാളം ദൃശ്യങ്ങൾ ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. കുരങ്ങുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളുമാകാം ഒരു പക്ഷേ ഇതിൽ ഭൂരിഭാഗവും.കുരങ്ങൻമാർ വീടുകളിൽ കയറി നാശം ഉണ്ടാക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതുമായ നിരവധി സംഭവങ്ങൾ കേട്ടിട്ടുണ്ട് അല്ലെ. എന്നാൽ ഇവിടെ ഇരു ചക്രവാഹനത്തിന്റെ ടയറിൽ കുടുങ്ങിയിരിക്കുകയാണ് ഒരു കുരങ്ങൻ. ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഉത്തർപ്രദേശിലെ ബഡോസരായ് സ്വദേശിയായ വ്യക്തിയുടെ ഇരുചക്ര വാഹനത്തിലാണ് കുരങ്ങൻ കുടുങ്ങിയത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ കുരങ്ങൻ ടയറിൽ കുടുങ്ങുകയായിരുന്നു. യാത്രക്കാരൻ ഉടനടി ബ്രേക്ക് പിടിച്ചതിനാൽ കുരങ്ങിന് അപകടം ഒന്നും തന്നെ സംഭവിച്ചില്ല. ബൈക്കിന്റെ ടയർ ഊരിയാണ് ഒടുവിൽ കുരങ്ങിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് രക്ഷപ്പെട്ട കുരങ്ങ് ഓടിപ്പോവുകയായിരുന്നു. പിന്നാലെ ബൈക്ക് യാത്രക്കാരനെ അഭിനന്ദിച്ച് നാട്ടുകാരും രംഗത്തെത്തി.
എന്തായാലും കുരങ്ങിന്റെയും ബൈക്ക് യാത്രികന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മനുഷ്യർക്ക് ഭീതി സൃഷ്ടിക്കുന്ന കുരങ്ങിന് കിട്ടിയ പണി എന്ന രീതിയിലുള്ള കമന്റുകളും ദൃശ്യത്തിന് ലഭിക്കുന്നുണ്ട്.
Comments