ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനം; സീനിയർ താരങ്ങളുടെ ഭാവി തുലാസ്സിൽ; ടീമിനെ ഉടച്ചു വാർക്കാനൊരുങ്ങി ബിസിസിഐ- BCCI to make major changes in Indian T20 team
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനം; സീനിയർ താരങ്ങളുടെ ഭാവി തുലാസ്സിൽ; ടീമിനെ ഉടച്ചു വാർക്കാനൊരുങ്ങി ബിസിസിഐ- BCCI to make major changes in Indian T20 team

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 04:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുറച്ചു പേർ കളിക്കാനും കുറച്ചു പേർ പേരിന് വേണ്ടിയും എന്ന ശൈലി ഇന്ത്യൻ ട്വന്റി 20 ടീമിൽ നിലനിൽക്കുന്നതായി വിമർശനങ്ങൾ ഉയരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ട്വന്റി 20 ടീമിൽ സമഗ്രമായ മാറ്റത്തിന് ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഫോമിന്റെ നിഴലിൽ പോലും അല്ലാത്ത സീനിയർ താരങ്ങൾക്ക് മാന്യമായി വിരമിക്കാൻ അവസരം നൽകുക എന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ബിസിസിഐ കടക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.

ക്യാപ്ടൻ രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ, ദിനേശ് കാർത്തിക് എന്നിവരെ കൂടാതെ വിരാട് കോഹ്ലിയും ടീമിന് പുറത്ത് പോകേണ്ടി വരും എന്നാണ് ലഭ്യമാകുന്ന വിവരം. വിരമിക്കലിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം രോഹിതിനും കോഹ്ലിക്കും നൽകുമെന്ന് ബിസിസിഐ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇരുവരുടെയും ട്വന്റി 20 കരിയറിന് ഏറെക്കുറെ വിരാമമാകുന്നു എന്ന് കരുതേണ്ടി വരും. കെ എൽ രാഹുലിനെ ടീമിൽ നിന്നും ഒഴിവാക്കാനും സാദ്ധ്യതയുണ്ട്.

അടുത്ത ട്വന്റി 20 ലോകകപ്പ് രണ്ട് വർഷത്തിന് ശേഷമാകും നടക്കുക. വരാനിരിക്കുന്ന ടി20 ലോകകപ്പിനെ മുൻനിർത്തി യുവതാരങ്ങളെ ഉൾപ്പെടുത്തിയുള്ള ടീമിനെ വാർത്തെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ഹർദ്ദിക് പാണ്ഡ്യയെയാകും നായക സ്ഥാനത്തേക്ക് പരിഗണിക്കുക. 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമ്പോൾ, ടീമിൽ 30 വയസ്സ് കഴിഞ്ഞ താരങ്ങൾ ആരും തന്നെ ഉണ്ടായിരുന്നില്ല. സീനിയർ താരങ്ങളായ സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ എന്നിവരെ പോലും പുറത്തിരുത്തിയായിരുന്നു യുവനായകൻ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിര അന്ന് ലോകകപ്പ് ഉയർത്തിയത്.

സീനിയർ താരങ്ങൾ ഏകദിനങ്ങളിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശത്തിലൂടെ, ശക്തമായ സന്ദേശമാണ് ഇവർക്ക് ബിസിസിഐ നൽകുന്നത്. ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, സഞ്ജു സാംസൺ, ഋഷഭ് പന്ത് തുടങ്ങിയ യുവതാരങ്ങളെയാണ് ഭാവി ട്വന്റി 20 ടീമിലേക്ക് ബിസിസിഐ പരിഗണിക്കാൻ സാദ്ധ്യത. ഉജ്ജ്വല ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവിനെ ഹർദ്ദികിന് തുല്യമായി പരിഗണിക്കാനും ബിസിസിഐ തീരുമാനിച്ചേക്കും. ഉപനായക സ്ഥാനത്തേക്കാകും സൂര്യകുമാറിനെ പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Tags: bccit20
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies