സിഡ്നി : ക്ലാസ് മുറിയിൽ പ്രവാചകന്റെ വീഡിയോ പ്രദർശിപ്പിച്ചത് മകളിൽ മാനസിക ആഘാതമുണ്ടാക്കിയതായി പരാതി . മെൽബണിലെ ഒരു സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ മാസം മെൽബൺ കോളേജിൽ മീഡിയ സ്റ്റഡീസ് ക്ലാസിനിടെയാണ് സംഭവം നടന്നതെന്ന് പിതാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു .
പ്രവാചകന്റെ വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ മകൾ അതിനെ എതിർത്തു . എന്നാൽ അദ്ധ്യാപിക അവളുടെ എതിർപ്പുകളൊന്നും ശ്രദ്ധിക്കാതെ വീഡിയോ പ്രദർശിപ്പിച്ചു. സംഭവം പെൺകുട്ടിയെയും കുടുംബത്തെയും മാനസികമായി ആഘാതത്തിലാക്കി.അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യണമെന്നും മാപ്പ് പറയിക്കണമെന്നുമാണ് പിതാവിന്റെ ആവശ്യം.
മാത്രമല്ല പ്രവാചകൻ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെക്കുറിച്ച് വിശദീകരിക്കാൻ ഒരു മുസ്ലീം പണ്ഡിതനെ സ്കൂളിലേക്ക് ക്ഷണിക്കുകയും വേണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ മറ്റൊരു ആവശ്യം , പ്രത്യേകിച്ചും, മതനിന്ദ നിറഞ്ഞ ഉള്ളടക്കം പ്ലേ ചെയ്ത പതിനൊന്നാം ക്ലാസിലേക്ക് മതപുരോഹിതനെ കൊണ്ടുവരണം .സംഭവത്തെക്കുറിച്ച് സ്‌കൂൾ അന്വേഷിച്ച് വരികയാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയ (ഐസിവി) അറിയിച്ചു.
Comments