ഭരണഘടനാ രീതികളെ അംഗീകരിക്കാൻ സിപിഎം വിമുഖത കാണിക്കുന്നു; ഗവർണറുടെ അധികാരത്തെയും അംഗീകരിക്കുന്നില്ല; സംസ്ഥാനത്ത് ഭരണഘടനാ അരാജകത്വം സൃഷ്ടിക്കാനാണ് നീക്കമെന്ന് പ്രകാശ് ജാവദേക്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണഘടനാ രീതികളെ അംഗീകരിക്കാൻ സിപിഎം വിമുഖത കാണിക്കുന്നു; ഗവർണറുടെ അധികാരത്തെയും അംഗീകരിക്കുന്നില്ല; സംസ്ഥാനത്ത് ഭരണഘടനാ അരാജകത്വം സൃഷ്ടിക്കാനാണ് നീക്കമെന്ന് പ്രകാശ് ജാവദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 04:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ഗവർണറുടെ അധികാരത്തെയും ഭരണഘടനയെയും സിപിഎം അംഗീകരിക്കുന്നില്ലെന്ന് ബിജെപിയുടെ കേരള പ്രഭാരിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവദേക്കർ. ഗവർണർ ഭരണഘടനാ പദവിയാണ്. ഭരണഘടനയിൽ അദ്ദേഹത്തിന്റെ ചുമതലകൾ കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്. സിപിഎം ഇതിനെയെല്ലാം നിഷേധിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ രീതികളെ അംഗീകരിക്കാൻ സിപിഎം വിമുഖത കാണിക്കുകയാണ്. ഗവർണറുടെ അധികാരത്തെയും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഗവർണർ പദവിയുടെ അന്തസ് ഇടിച്ചുതാഴ്‌ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഉണ്ടാകുന്നത്. ഗവർണറെ പേര് വിളിച്ചാണ് മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നത്. തന്റെ ഇത്രയും കാലത്തെ പരിചയത്തിൽ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.

ഗവർണറെ മന്ത്രി വി. ശിവൻകുട്ടി ഭീഷണിപ്പെടുത്തുകയാണ്. ദിവാൻ ഭരണത്തിന്റെ കാലഘട്ടത്തിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്. ഗവർണറെ ഭീഷണിപ്പെടുത്തിയതിനെ ജനാധിപത്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും അപലപിക്കുകയാണെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടിക്കാട്ടി.

ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിലേക്ക് പ്രകടനം നടത്തുമെന്നാണ് പറയുന്നത്. ഇത് കേട്ടുകേൾവിയില്ലാത്തതാണ്. ഗവർണർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അധികാരമേറ്റ സർക്കാരാണ് രാജ്ഭവനിൽ ധർണ നടത്താൻ ഒരുങ്ങുന്നത്. ഇത് ജനാധിപത്യപരമല്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

Tags: ബിജെപിസിപിഎംഗവർണർ
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies