ഇടുക്കി : ഇടുക്കിയിൽ ദമ്പതിമാർക്ക് നേരെ കാട്ടാന ആക്രമണം. മാങ്കുളത്താണ് സംഭവം. ആനക്കുളം സ്വദേശികളായ ജോണി ഭാര്യ ഡെയ്സി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് രാവിലെയോടെയാണ് സംഭവം. പള്ളിയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. ദമ്പതിമാർ മറുവശത്തേക്ക് വീണത് കാരണം കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ബൈക്ക് ആന കുത്തിമറിച്ചിട്ടു.
ജോണിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഡെയ്സിയുടെ ശരീരത്തിലും പരിക്കുകളുണ്ട്. ദമ്പതിമാരെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നുണ്ട്.
Comments