ചെന്നൈ: പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനി. ചെന്നൈയിൽ കാളികാമ്പാൾ ക്ഷേത്രത്തിലാണ് താരം എത്തിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ക്ഷേത്ര ദർശനം.
സഹായികൾക്കൊപ്പമാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ ഹൻസിക പങ്കെടുത്തു. വഴിപാടുകളും നടത്തിയ ശേഷമാണ് താരം മടങ്ങിയത്. ചുരിദാർ ധരിച്ചായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആർ കണ്ണൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിലാണ് ഹൻസിക അഭിനയിക്കാനിരിക്കുന്നത്. ശിരിഷ് ശരവണനാണ് നായകൻ. ഹൻസിക ആദ്യമായി ഇരട്ട വേഷങ്ങളിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്.
അതേസമയം താരത്തിന്റെ വിവാഹം അടുത്തിരിക്കുകയാണ്. പ്രമുഖ വ്യവസായിയായ സൊഹൈൽ കത്തൂര്യയാണ് താരത്തിന്റെ ജീവിത പങ്കാളിയാകുന്നത്. അടുത്ത മാസം നാലിന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിലാണ് ഹൻസികയുടെ വിവാഹം.
Comments