''മാപ്പ്, എന്നോട് ക്ഷമിക്കൂ..'' ദ്രൗപദി മുർമുവിനെതിരായ തൃണമൂൽ മന്ത്രിയുടെ പരാമർശത്തിൽ മാപ്പപേക്ഷിച്ച് മമതാ ബാനർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”മാപ്പ്, എന്നോട് ക്ഷമിക്കൂ..” ദ്രൗപദി മുർമുവിനെതിരായ തൃണമൂൽ മന്ത്രിയുടെ പരാമർശത്തിൽ മാപ്പപേക്ഷിച്ച് മമതാ ബാനർജി

Mamata Banerjee on Bengal minister's remarks on President Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 07:48 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ഗിരി നടത്തിയ പരാമർശത്തെ അപലപിച്ച മമതാ ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടി ക്ഷമ ചോദിച്ചു.

മന്ത്രി അഖിൽ ഗിരി പറഞ്ഞ കാര്യത്തെ തൃണമൂൽ കോൺഗ്രസ് അപലപിക്കുന്നു. ബാഹ്യരൂപത്തെ അടിസ്ഥാനപ്പെടുത്തി സൗന്ദര്യത്തെ വിലയിരുത്താനാകില്ല. യഥാർത്ഥ സൗന്ദര്യം ഉള്ളിലാണ്. വ്യക്തിപരമായി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് താൻ. അവരോട് വലിയ ബഹുമാനമാണ് തനിക്കുള്ളത്. ക്ഷമിക്കൂ, പാർട്ടിക്ക് വേണ്ടി മാപ്പ് ചോദിക്കുകയാണ് എന്ന് മമതാ ബാനർജി പറഞ്ഞു.

ആരോ ഒരാൾ തെറ്റ് ചെയ്തു. അതിനെ ഞങ്ങൾ എതിർക്കുന്നു. ഒരിക്കലും പിന്തുണയ്‌ക്കില്ല. സംസാരിക്കുക എന്നത് ഒരു കലയാണ്. ഡിക്ഷ്ണറിക്ക് പുറത്ത് നിന്നും ഒരു വാക്കുകളും താൻ ഉപയോഗിച്ചിട്ടില്ല. എപ്പോഴെങ്കിലും മോശമായ വാക്ക് പറഞ്ഞാൽ ഉടൻ അത് പിൻവലിക്കാറുണ്ടെന്നും മമതാ ബനർജി പറഞ്ഞു.

ദ്രൗപദി മുർമുവിന്റെ ബാഹ്യരൂപത്തിനെതിരെ പരാമർശം നടത്തിയതിന് ബംഗാൾ മന്ത്രി അടുത്തിടെയാണ് വ്യാപക വിമർശനം നേരിട്ടത്. വിവാദ പരാമർശത്തെ തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധവും നടന്നിരുന്നു. തുടർന്ന് അഖിൽ ഗിരി മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ഗിരിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഷ്‌ട്രപതിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇപ്പോഴും ബിജെപി പ്രതിഷേധം തുടരുകയാണ്. കൊൽക്കത്ത ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ മാർച്ചുകളും ധർണകളും ബിജെപി നടത്തുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഗിരിയുടെ പ്രസ്താവനയെ അപലപിച്ചിരുന്നു. രാഷ്‌ട്രപതിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: Mamata BanerjeeDroupadi MurmuAkhil Giri
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies