മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു; നിക്കാഹ് ഹലാലയ്ക്കായി തട്ടിക്കൊണ്ട് പോയി സഹോദരന് കാഴ്ചവെച്ചു;യുവതിയുടെ പരാതിയിൽ സൽമാനും കുടുംബത്തിനുമെതിരെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു; നിക്കാഹ് ഹലാലയ്‌ക്കായി തട്ടിക്കൊണ്ട് പോയി സഹോദരന് കാഴ്ചവെച്ചു;യുവതിയുടെ പരാതിയിൽ സൽമാനും കുടുംബത്തിനുമെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 09:48 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നിക്കാഹ് ഹലാലയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുത്ത് പോലീസ്. ഷഹജൻപൂർ സ്വദേശി സൽമാനും കുടുംബത്തിനുമെതിരെയാണ് കേസ് എടുത്തത്. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സംഭവത്തിൽ സൽമാനെതിരെ എഫ്‌ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2017 ലായിരുന്നു യുവതിയും സൽമാനുമായുള്ള വിവാഹം. ആദ്യ രാത്രിയിൽ ബലം പ്രയോഗിച്ച് ആയിരുന്നു സൽമാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യം ഭർതൃമാതാവിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിന് പുറമേ യുവതിയെ മർദ്ദിക്കുകയും ചെയ്തു. ഇതിൽ അരിശംപൂണ്ട സൽമാൻ യുവതിയെ മൊഴി ചൊല്ലുകയായിരുന്നു.

തുടർന്ന് യുവതി വീട്ടിലേക്ക് മടങ്ങി. പിന്നീട് വീണ്ടും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സൽമാൻ യുവതിയുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ഇസ്ലാമിക നിയമ പ്രകാരം തലാക്ക് ചൊല്ലിയ യുവതിയെ വീണ്ടും വിവാഹം കഴിക്കണമെങ്കിൽ മറ്റൊരാൾ വിവാഹം ചെയ്ത് മൊഴി ചൊല്ലണം. ഇതിനായി സഹോദരൻ ഇർഫാനെ വിവാഹം കഴിക്കാൻ സൽമാൻ നിർബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ബലമായി മറ്റൊരു ഗ്രാമത്തിൽ കൊണ്ടുപോയി പത്ത് ദിവസം താമസിപ്പിച്ചു. ഈ ദിവസങ്ങളിൽ ഇർഫാൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ഇതേ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്. യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് എടുത്തതിന് പിന്നാലെ സൽമാനും കുടുംബവും ബന്ധുവീട്ടിലേക്ക് ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.

Tags: thalaknikah halala
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies